അതിഞ്ഞാല്‍ മഖാം ഉറൂസ് ജനുവരി 25 മുതല്‍ 30 വരെ

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാല്‍ മഖാം ഉറൂസ് ജനുവരി 25 മുതല്‍ 30 വരെ

 


കാഞ്ഞങ്ങാട്: ചിരപുരാതനമായ അതിഞ്ഞാല്‍ മഖാം ഉറൂസ് ജനുവരി 25 മുതല്‍ 30വരെ വിവിധ പരിപാടികളിലായി നടക്കും. 25ന് വൈകീട്ട് ആറു മണിക്ക് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കലിന്റെ കഥാപ്രസംഗം നടക്കും. 26ന്  രാത്രി എട്ട് മണിക്ക് മഖാം ഉറൂസ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും.തുടര്‍ന്ന് യഹ്യ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണം നടത്തും.27ന് രാവിലെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. രാത്രി എട്ട് മണിക്ക് ഖലീല്‍ ഹുദവി കാസര്‍ കോട് മുഖ്യ പ്രഭാഷണം നടത്തും.28ന് രാത്രി എട്ട് മണിക്ക് സാലിം ഫൈസി കൊളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും.29ന് രാത്രി എട്ട് മണിക്ക് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.30ന് രാവി ലെ അഞ്ച് മണിക്ക് മൗലീദ് പാരായണവും വൈകീട്ട് നാലു മണിക്ക് അന്നദാനവും നടത്തും.

Post a Comment

0 Comments