അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനെന്ന് പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടയ്ക്കാതെ മുങ്ങിയയാൾ പിടിയിൽ

 

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത് ബിൽ അടക്കാതെ കടന്നുകളഞ്ഞ യാൾ പിടിയിൽ. യുഎഇ സ്വദേശിയും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരാണെന്നും പറഞ്ഞായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തത്. കർണാടകയിലെ ദക്ഷിണ കന്നഡ സ്വദേശിയായ മഹമ്മദ് ഷെരീഫ് (41) ആണ് അറസ്റ്റിലായത്. 23. 46 ലക്ഷം രൂപയുടെ ബിൽ അടക്കാതെ കടന്നു കളയുകയായിരുന്നു ഇയാൾ.


കഴിഞ്ഞ വർഷം വ്യാജ ബിസിനസ് കാർഡ് ഹാജരാക്കി ലീല പാലസ് ഹോട്ടലിൽ മൂന്ന് മാസത്തോളമാണ് ഇയാൾ താമസിച്ചത്. വിലപിടിപ്പുള്ള സാധനങ്ങളുമായാണ് ഇയാൾ മുങ്ങിയത്. കഴിഞ്ഞവർ ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ഷെരീഫ് പ‍ഞ്ചനക്ഷത്രഹോട്ടലിൽ മുറിയെടുത്തത്.

യുഎഇയിലാണ് ജോലി ചെയ്യുന്നതെന്നും അബുദാബി രാജകുടുംബാംഗമായ ഷെയ്ഖ് ഹലാഖ് ബിൻ സായിദ് അൽ നഹ്യാന്റെ ഓഫീിസിൽ ജോലി ചെയ്തിരുന്നെന്നും ഹോട്ടല്‍ അധികൃതരെ വിശ്വസിപ്പിച്ചാണ് മുറിയെടുത്തത്. നവംബർ 20ന് 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി.

ബിസിനസ് കാർഡും യുഎഇയിൽ സ്ഥിരതാമസമാക്കിയതിന്റെ കാർഡും മറ്റു രേഖകളും അയാൾ ഹാജരാക്കിയിരുന്നു. അന്വേഷണത്തിൽ ഷെരീഫ് ഹോട്ടലിൽ നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു

Post a Comment

0 Comments