മെട്രോ കപ്പ്‌ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

LATEST UPDATES

6/recent/ticker-posts

മെട്രോ കപ്പ്‌ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

 

പാലക്കുന്ന് : തീരാത്ത ആവേശങ്ങളും ആരവങ്ങളും ബാന്റ് വാദ്യ മേളങ്ങളുടെ ലാസ്യ സംഗീതാത്‌മകത്തിൽ താളനൃത്തം ചവിട്ടിയപ്പോൾ പാലക്കുന്ന്‌ പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ  ചിത്താരി ഹസീന ക്ലബ്ബ്‌ ആദിത്യമരുളുന്ന മെട്രോ കപ്പ്‌ ഫ്ലഡ്ലൈറ്റ് സെവൻസ് ഫുട്ബോളിൽ ഇന്നലെ നടന്ന ബ്രദേഴ്സ് ബാവാനഗറും എഫ്സി കരാമ മൊഗ്രാൽ പുത്തൂറും തമ്മിലുള്ള ആദ്യ റൗണ്ടിലെ അവസാന മത്സരം മറക്കാനാവാത്ത രാവായി മാറി.


തിങ്ങി നിറഞ്ഞ കാണികളുടെ ആവേശങ്ങൾക്കൊപ്പം ഇരുടീമുകളുടെയും മാസ്മരിക മുന്നേറ്റത്തിന്റെ 15ആം മിനുട്ടിൽ കെനിയക്കാരൻ സ്റ്റീഫൻ ഇടതുവിങ്ങിൽ നിന്നും തൊടുത്തു വിട്ട അതി മനോഹരമായ മഴവിൽ ഷോട്ട് മൊഗ്രാൽ പുത്തൂറിന്റെ വലയിൽ ബാവാനഗർ 1-0 മുന്നിൽ.


രണ്ടാം പകുതിയിൽ മൊഗ്രാലിന്റെ കളിക്കാർ തുടരെ തുടരെ ഗോൾപോസ്റ്റിൽ ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.ഇഞ്ചോടിഞ്ച് മറ്റുരച്ച മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മൊഗ്രാൽ പുത്തൂറിനെ പരാജയപെടത്തി ബാവാനഗർ ക്വാർട്ടർ പ്രവേശനം നേടി.

കളിയിലെ താരമായി തിരഞ്ഞെടുത്ത ബാവാനഗറിന്റെ സ്റ്റീഫന് ഇഖ്ബാൽ ദാറുൽ ഹയാത്, ജാവിദ് അലവി, ചൂലു, ഷഫീഖ്, ഷുഹൈബ്, നൗഷാദ് മലേഷ്യ, ഖാദർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

ഇന്ന് ഗ്രീൻ സ്റ്റാർ പാക്യാരയും അലവീസ് യുണൈറ്റഡ് ഹദ്ദാദ് പള്ളിക്കരയും ഏറ്റുമുട്ടും.


Post a Comment

0 Comments