'ഇത്തിസാൽ' കുടുംബസംഗമം ഫെബ്രുവരി 14നു നടക്കും

'ഇത്തിസാൽ' കുടുംബസംഗമം ഫെബ്രുവരി 14നു നടക്കും




ആലംപാടി : കാസർഗോഡ് ജില്ലയിലെ പ്രശസ്ത പുരാതനമായ ആലംപാടി മദക്കത്തില്‍ ബീരാച്ചാസ് മുഹമ്മദ് കുടുംബ സംഗമം 'ഇത്തിസാല്‍'2023 എന്ന പേരിൽ ഫെബ്രുവരി 14 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണി വരെ വിൻടച്ച് പാം മെഡോസിൽ വെച്ച് വിവിധ പരിപാടികളോട് കൂടി നടക്കും.

പരിപാടിക്ക് മുന്നോടിയായുള്ള ഇത്തിസാൽ ലോഗോ പ്രകാശനം തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എം.എം അബ്ദുല്ല മദക്കത്തിലിന്  നല്‍കി നിര്‍വഹിച്ചു. കാദര്‍ എരിയപ്പാടി, അബ്ദുല്ല അബ്ദുല്‍ ഹമീദ്, കാദര്‍ ചാല്‍ക്കര, അഷ്റഫ് ചാല്‍ക്കര, സിദ്ധിഖ് എരിയപ്പാടി, സാബിത്ത് അബൂബക്കര്‍, മുനാസ് നാഷണല്‍ നഗര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


Post a Comment

0 Comments