ഉദുമ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി ചുമതലയേറ്റ വി ആർ വിദ്യാസാഗറിന് സ്വീകരണം നൽകി

LATEST UPDATES

6/recent/ticker-posts

ഉദുമ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടായി ചുമതലയേറ്റ വി ആർ വിദ്യാസാഗറിന് സ്വീകരണം നൽകി

 


ഉദുമ : കാസർഗോഡ് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ വി.ആർ വിദ്യാസാഗർ ഉദുമ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തതിൽ ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരണം നൽകി. 

 കെ.പി.സി.സി മെമ്പർ ഹക്കീം കുന്നിൽ പൊന്നാട അണിയിച്ചു ആദരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.വി.ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറിമാരായി തിരെഞ്ഞടുത്ത മജീദ് മാങ്ങാട്, ശിബു കടവങ്ങാനം, മത്സ്യതൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ശംബു ബേക്കൽ എന്നിവർക്കും സ്വീകരണം നൽകി. സാജിദ് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സുകുമാരൻ പൂച്ചക്കാട്, വാസു മാങ്ങാട്, ബി. കൃഷ്ണൻ മാങ്ങാട്, കെ.പി.സുധർമ്മ, കെ.വി.ശ്രീധരൻ, പ്രഭാകരൻ തെക്കേകര, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാജിക ഉദയമംഗലം എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സുനിൽ മൂലയിൽ സ്വാഗതവും പന്തൽ നാരായണൻ നന്ദിയും പറഞ്ഞു. സ്വീകരണം ഏറ്റുവാങ്ങിയ നേതാക്കൾ മറുപടി പ്രസംഗം നടത്തി.


     ജോഡോയാത്രയുടെ സമാപന ദിവസമായ ജനുവരി 30 ന് ബൂത്ത്തലങ്ങളിൽ പതാക ഉയർത്താനും, വൈകു.4 മണിക്ക് ഉദുമയിൽ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Post a Comment

0 Comments