പാലക്കുന്ന് : റിപ്പബ്ലിക് ദിനത്തിൽ പബ്ലിക് ഒഴുകി വന്നപ്പോൾ നിലക്കാത്ത ആവേശമായിരുന്നു പാലക്കുന്ന് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ ചിത്താരി ഹസീന ക്ലബ്ബ് ആദ്യത്യമരുളുന്ന മെട്രോ കപ്പ് സെവൻസ് ഫുട്ബോളിലെ ബേക്കൽ ബ്രദേഴ്സും സോക്കർ മാനിയ നെല്ലിക്കട്ടയും തമ്മിൽ ഇന്നലെ നടന്ന അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ.
ആദ്യപകുതിയുടെ വിസിൽ മുഴങ്ങിയത് മുതൽ സെവൻസ് ഫുട്ബോളിന്റെ സകലമാന ഭംഗിയും തന്ത്രങ്ങളും കുതന്ത്രങ്ങളും പുറത്തെടുത്ത് ഇരു ടീമുകളും വീറും വാശിയും കൈവിടാതെ ഇഞ്ചോടിഞ്ച് പൊരുതികളിച്ചപ്പോൾ ഫൗളുകളും പിറവി കൊണ്ടു. മൂന്ന് മഞ്ഞകാർഡുകളും കണ്ട മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാംപകുതിയുടെ 42ആം മിനുട്ടിൽ അതിവേഗം മുന്നേറിയ നെല്ലിക്കട്ടയുടെ കളിക്കാരനെ പെനാൽറ്റി ബോക്സിൽ വെച്ച് വീഴ്ത്തിയതിനു റഫറിയുടെ വിസിൽ നേരെ പെനാൽറ്റി പോയിന്റിലേക്കു 10ആം നമ്പറുകാരൻ ജോൺസന്റെ കിക്ക് ബേക്കലിന്റ ഗോൾ പോസ്റ്റിലേക്ക് 1-0.
തുടർന്ന് ബേക്കലിന്റ മിന്നും അറ്റാക്കിലൂടെ തുടരെ ഷോട്ടുകൾ നെല്ലിക്കട്ടയുടെ പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.55ആം മിനിറ്റിൽ വലതു വിങ്ങിൽ നിന്നും ഉക്രു നൽകിയ അസിസ്റ്റന്റിൽ ബേക്കലിന്റ 6ആം നമ്പറുകാരൻ മുത്തുമണിയുടെ ഇടത് കാലിലൂടെ നല്ലികട്ടയുടെ ഗോളിയെയും കബളിപ്പിച്ചു വലയ്ക്കുള്ളിലേക്ക് 1-1.
പിന്നീടങ്ങൊട് ഇരു ടീമുകളുടെയും പൊടിപൂരമത്സരത്തിനു അധിക ആയുസ്സുണ്ടായില്ല. 57ആം മിനുട്ടിൽ നെല്ലിക്കാട്ടയുടെ നെഞ്ചകം പിളർത്തി സവാദിന്റെ സീസർകട്ട് നേരെ വലയിലേക്ക് ബേക്കൽ 2-1 നു മുന്നിൽ.
കളിയുടെ അവസാന വിസിൽ മുഴുങ്ങിയപ്പോൾ നെല്ലിക്കട്ടയുടെ ആരാധകരെ നിരാശയിലാഴ്ത്തി ബേക്കൽ സെമി ഫൈനലിൽ.
ഇന്നലത്തെ കളിയിൽകളിക്കാരുമായി പരിചയപ്പെട്ട വിശിഷ്ടാതിഥികൾ ജീവകാരുണ്യപ്രവർത്തകനും കേരളത്തിൽ പ്രമുഖ മരമിൽ വ്യവസായിയും തൗഫീഖ് സോമിൽ എംഡിയുമായ അബ്ദുൽ ജബ്ബാർ സിഎച്ച്, ജെ മാർട്ട് ഹോം അപ്ലൈൻസ് ഉടമ ജഗൻ പാലക്കുന്ന്, മുതിർന്ന മാധ്യമ പ്രവർത്തകൻ അബ്ദുല്ല കുഞ്ഞി ഉദുമ, ക്ലബ്ബ് രക്ഷാധികാരി എപി അഹമ്മദ് എന്നിവരായിരുന്നു
മാൻ ഓഫ് ദി മാച്ചായി ബേക്കലിന്റെ ഫോർവേഡ് ഉക്ക്രുവിനെ തെരഞ്ഞെടുത്തു.
ഇന്നത്തെ അതിനിർണായകമായി ആദ്യ സെമിഫൈനലിൽ കാമറൂൺ, നൈജീരിയ, കെനിയ എന്നീ രാജ്യങ്ങളുടെ വമ്പൻ സോക്കർ താരങ്ങൾ അണിനിരക്കുന്ന ഗ്രീൻസ്റ്റാർ മാണിക്കോത്തും,കെപിഎൽ, ഐ ലീഗ്, എന്നീ ലീഗുകളിൽ തിളങ്ങിനിൽക്കുന്ന സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ബ്രദേഴ്സ് ബേക്കലും തമ്മിൽ ഏറ്റുമുട്ടും
0 Comments