ഓൾ കേരള ഖുർആൻ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

ഓൾ കേരള ഖുർആൻ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

 


അതിഞ്ഞാൽ: കോയാപള്ളി മഖാം ഉറൂസ് 2023 നോട് അനുബന്ധിച്ച് നടക്കുന്ന ഓൾ കേരള ഖുർആൻ ഫെസ്റ്റിൻ്റെ പോസ്റ്റർ പ്രകാശനം കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം എം ഹമീദ് ഹാജി കോയാപള്ളി ഇമാം അബ്ദുൽ കരീം സുന്ധുസിക് നൽകി നിവഹിച്ചു. ഉറൂസ് കമ്മിറ്റി ചെയർമാൻ ആഷിക് ഹന്ന , ജനറൽ കൺവീനർ ഷബീർ ഹസ്സൻ, ട്രഷറർ ഇസ്മായിൽ ഹസ്സൻ , വൈസ് ചെയർമാൻ തസ്ലീം ബടക്കൻ, കൺവീനർ അബ്ദുൽ ഷുക്കൂർ , ഇഫ്ലുൽ കോളജ് വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രവരി 25 ന് രാവിലേ 9 മണി മുതലാണ് ഫെസ്റ്റ് നടക്കുന്നത്. ഒന്നാം സമ്മാനമായി 33333 രൂപയും രണ്ടാം സമ്മാനമായി 22222 രൂപയും മൂന്നാം സമ്മാനമായി 11111 രൂപയും നൽകും.

Post a Comment

0 Comments