പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു

LATEST UPDATES

6/recent/ticker-posts

പാലക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു


 

 പാലക്കാട് കോഴിക്കൂട്ടിനുള്ളിൽ കുടുങ്ങിയ പുലി ചത്തു. മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുടുങ്ങിയ പുലിയാണ് ചത്തത്. പുലർച്ചെ ഒരു മണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്. പൂവത്താണി ഫിലിപ്പ് എന്നയാളുടെ വീട്ടിലായിരുന്നു പുലി എത്തിയത്.


പുലിയുടെ കാൽ കോഴിക്കൂട്ടിൽ കുടുങ്ങിയനിലായിരുന്നു . പൊലീസും വനംവകുപ്പ് സ്ഥലത്തെത്തിയിരുന്നു. പുലിയെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ശ്രമം. ഇതിനായി വയനാട്ടിൽ നിന്നും ഡോ.അരുൺ സക്കറിയയുടെ സംഘം പാലക്കാട്ടേക്ക് തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പുലിയുടെ ആരോഗ്യനില മോശമാവുകയും തുടർന്ന് ചാവുകയും ചെയ്തു. ഏതാണ്ട് ആറ് മണിക്കൂർ സമയം പുലി കോഴിക്കൂട്ടിൽ കുടുങ്ങി. നിരവധി തവണ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും അതെല്ലാം വിഫലമായി.നേരത്തെ തെങ്കരയിലെ ജനവാസമേഖലയിൽ പുലിയും രണ്ട് കുഞ്ഞുങ്ങളേയും കണ്ടിരുന്നു. പ്രദേശത്ത് കൂടെ കാറിൽ യാത്ര ചെയ്ത യുവാക്കളാണ് തള്ളപ്പുലിയെയും രണ്ട് കുട്ടികളേയും കണ്ടത്. ഒരു മാസം മുമ്പ് പ്രദേശത്ത് വളർത്തുനായയെ പുലി കൊന്നിരുന്നു.


Post a Comment

0 Comments