പാലക്കുന്ന് : ചിത്താരി ഹസീന ക്ലബ് പള്ളം ഡ്യൂൺസ് സ്റ്റേഡിയത്തിൽ ആദിത്യമരുളുന്ന മെട്രോ കപ്പ് സീസൺ 1 ഫ്ലഡ്ലൈറ്റ് ഫുട്ബാളിന്റെ കലാശപ്പോരിൽ ഗ്രീൻസ്റ്റാർ മാണിക്കോത്തും എഫ്സി പ്രിയദർശനി ഒഴിഞ്ഞവളപ്പും തമ്മിൽ ഏറ്റുമുട്ടും.
ഇന്നലെ നടന്ന രണ്ടാം സെമിഫൈനലിൽ ഗോൾരഹിത ആദ്യ പകുതിക്ക് ശേഷം ഇരു ടീമുകളും തകർത്താടി കളിച്ച രണ്ടാം പകുതിയുടെ മുപ്പത്തി അഞ്ചാം മിനുട്ടിൽ പ്രിയ ദർശിനി ഒഴിഞ്ഞവളപ്പിൻ്റെ ടെറ്റേയും അമ്പത്തി ഒന്നാം മിനുട്ടിൽ അതുലും ഓരോ ഗോൾ വീതം അടിച്ചു. എതിരില്ലാത്ത രണ്ടുഗോളുകൾക്കു ഗ്രീൻസ്റ്റാർ പാക്യരയെ പരാജയപ്പെടുത്തി പ്രിയദർശിനി ഒഴിഞ്ഞവളപ്പ് ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
കഴിഞ്ഞ 14 രാവുകൾ കാസർകോട് ജില്ലയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ മാമാങ്കമായി മാറിയ സെവൻസ് ഫുട്ബോളിന്റെ കിരീട രാജാക്കന്മാർ ആരാണെന്നറിയാനുള്ള ആകാംഷയിലാണ് പതിനായിരക്കണക്കിന് വരുന്ന ഫുട്ബോൾ പ്രേമികൾ.
ഇന്നലെ നടന്ന സെമി ഫൈനലിനു മുൻപ് ബേക്കൽ പോലീസ് ടീമും യാഫ വെറ്ററൻസ് ടീമും തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം കാണികൾക്ക് പ്രത്യേക വിരുന്നു ഒരുക്കി. വീറും വാശിയും അതിലേറെ രസകരവും നിറഞ്ഞ മത്സരം ഇരുടീമും നേടിയ ഓരോ ഗോളിന്റെ സമനിലയിൽ അവസാനിച്ചു.
മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി ലക്ഷ്മി, അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സബീഷ്,
ഉദുമ പഞ്ചായത്ത് മെമ്പർമാ രായ ബഷീർ പാക്യാര, ഹാരിസ് അങ്കക്കളരി,ജലീൽ കാപ്പിൽ, പഴയ കാല കണ്ണൂർ ജില്ല ഗോൾകീപ്പർ കേവീസ് ബാലകൃഷ്ണൻ, വ്യവസായ പ്രമുഖൻ അബ്ദുല്ല മോത്തി എന്നിവർ കളിക്കാരെ പരി ചയപ്പെട്ടു.
സെമി ഫൈനലിലെ ഏറ്റവും നല്ല കളിക്കാരനായി പ്രിയ ദർശിനി ഒഴിഞ്ഞവളപ്പിൻ്റെ ടെറ്റേയെ തിരഞ്ഞെടുത്തു.
സിഎം അഹമ്മദ്, ഹക്കീം ബേങ്ങച്ചേരി,സിടി അബ്ദുല്ല, ജസീൽ, യൂസഫ് റാസി, റിഹാൻ, എസ്കെ സലീം, സിഎം അഹമ്മദ്, ഫാരിസ്, റഹീബ്,അനസ് ,അലി എന്നിവർ ചേർന്ന് ഉപഹാരം നൽകി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ