LATEST UPDATES

6/recent/ticker-posts

ചിത്താരി വില്ലേജ് ഓഫീസർ സി അരുൺകുമാറിനെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്തു




കാസർകോട് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർമാരായി സി.അരുൺ(ചിത്താരി), ടി.പി.രമേശൻ(കൊടക്കാട്), എ.സത്യനാരായണ(ബദിയടുക്ക) എന്നീ വില്ലേജ് ഓഫിസർമാരെ തിരഞ്ഞെടുത്തു. ജില്ലയിലെ മികച്ച വില്ലേജ് ഓഫിസായി ബേ‍ഡടുക്ക വില്ലേജ് തിരഞ്ഞെടുക്കപ്പെട്ടു.


സർവേ വിഭാഗം പുരസ്കാരങ്ങൾ
സർവേ വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച 3 ഡപ്യൂട്ടി ഡയറക്ടർമാരിൽ ഒരാളായി എസ്.സലിമിനെയും സംസ്ഥാനത്തെ മികച്ച 2 അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളായി സുനിൽ ജോസഫ് ഫെർണാണ്ടസിനെയും  തിരഞ്ഞെടുത്തു. ജില്ലയിലെ മികച്ച ഹെഡ് സർവെയർക്കുള്ള പുരസ്കാരം കുമ്പള സർവേ സൂപ്രണ്ട് ഓഫിസിലെ എ.പി.സന്തോഷ്കുമാറിനാണ്. ജില്ലയിലെ മികച്ച ഹെഡ് ഡ്രാഫ്റ്റ്സ്മാൻ റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ വൈ.അബ്ദു റഹീമിനു ലഭിച്ചു. ജില്ലയിലെ മികച്ച സർവേയർ: പി.വി.സനൽകുമാർ(റീ സർവേ സൂപ്രണ്ട് ഓഫിസ്). ജില്ലയിലെ മികച്ച ഡ്രാഫ്റ്റ്സ്മാൻ: സി.കുഞ്ഞിക്കൃഷ്ണൻ(റീ സർവേ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്)

Post a Comment

0 Comments