അതിഞ്ഞാൽ കോയാപള്ളി ഉറൂസിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

അതിഞ്ഞാൽ കോയാപള്ളി ഉറൂസിന് തുടക്കമായി




 അതിഞ്ഞാൽ കോയാപ്പള്ളി മഖാം ഉറൂസ് പരിപാടിക്ക് തുടക്കമായി. ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ജനറൽ കൺവീനർ ഷബീർ ഹസ്സൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, കമ്മിറ്റി പ്രസിഡണ്ട് കെ കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അതിഞ്ഞാൽ ഇമാം ടി ടി അബ്ദുൽ ഖാദർ അസ്ഹരി പ്രഭാഷണം നടത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് സി ഇബ്രാഹിം ഹാജി,  ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ , ട്രഷറർ തെരുവത്ത് മൂസ  ഹാജി,  മാട്ടുമ്മൽ ഹസ്സൻ ഹാജി,  ബഷീർ വെള്ളിക്കോത്ത്  എന്നിവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു . കോയാപ്പള്ളി ഇമാം അബ്ദുൽ കരീം മുസ്ലിയാർ പ്രാർത്ഥന നടത്തി. അബ്ദുറഹ്മാൻ മുസ്ലിയാർ ഖിറാഅത്ത് പാരായണം നടത്തി. കോയാപള്ളി  കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ്  ഹന്ന ,  ഉറൂസ് കമ്മിറ്റി ചെയർമാൻ കോയപ്പള്ളി ട്രഷറർ വി കെ അബ്ദുല്ല, ഉറൂസ് കമ്മിറ്റി ട്രഷറർ ഇസ്മയിൽ ഹസ്സൻ  എന്നിവർ സംബന്ധിച്ചു. ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ തസ്ലിം വടക്കൻ  നന്ദി അറിയിച്ചു.  24ന് മഗ്‌രിബ് നിസ്കാരാനന്തരം  ജലാലിയ റാത്തീബും ഇഷാ നിസ്കാരം അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ പ്രഭാഷണവും നടക്കും.

Post a Comment

0 Comments