സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുറന്നു പറയാനും നിയമനടപടി സ്വീകരിക്കാനും തയ്യാറാവണം : അഡ്വ: പി സതീദേവി

LATEST UPDATES

6/recent/ticker-posts

സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുറന്നു പറയാനും നിയമനടപടി സ്വീകരിക്കാനും തയ്യാറാവണം : അഡ്വ: പി സതീദേവി

 



അജാനൂർ :-  സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തുറന്നു പറയാനും നിയമനടപടി സ്വീകരിക്കാനും തയ്യാറാവണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ കുറഞ്ഞു വന്നിട്ടുണ്ടെങ്കിലും  എല്ലാ സ്ത്രീകളും നിയമ സംവിധാനങ്ങളെ സംബന്ധിച്ച് ബോധവാൻമാരല്ലാത്തതിനാൽ പരാതിപെടാൻ തയ്യാറാവാത്ത സാഹചര്യം പലയിടങ്ങളിൽ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ: പി സതീദേവി പറഞ്ഞു.. സംസ്ഥാന വനിതാ കമ്മീഷനും അജാനൂർ ഗ്രാമപഞ്ചായത്തും ചേർന്ന്  അതിഞ്ഞാൽ തെക്കേപ്പുറം റോയൽ റെസിഡൻസിയിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ    ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അവർ.കേരള വനിതാ കമ്മീഷൻ അംഗം അഡ്വ: പി.കുഞ്ഞായിഷ  അധ്യക്ഷത വഹിച്ചു. ലിംഗനീതിയും ഭരണഘടനയും എന്ന വിഷയത്തിൽ കൃഷ്ണ.എച്ച് (എച്ച്.ആർ ട്രെയിനർ കില ഫാക്കൽറ്റി ) , സ്ത്രീയും നിയമവും എന്ന വിഷയത്തിൽ അഡ്വ: പി ബിന്ദു എന്നിവർ ക്ലാസ് എടുത്തു . അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ സ്വാഗതം പറഞ്ഞു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ,  അജാനൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. മീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, എം. ജി. പുഷ്പ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ  സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments