കാഞ്ഞങ്ങാട് ഇഖ്‌ബാൽ നഗറിൽ ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ഇഖ്‌ബാൽ നഗറിൽ ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കും

 


കാഞ്ഞങ്ങാട്  : അജാനൂർ കൊളവയൽ ലഹരി മുക്ത ജനകീയ കൂട്ടായ്മയും, ഹോസ്ദുർഗ്ഗ് പോലീസും, യുവാക്കൾക്കിടയിൽ ഉള്ള ലഹരി ഉപയോഗത്തിനെതിരെയും, പുറത്ത് നിന്ന് വരുന്ന ലഹരി വിൽപ്പന മാഫിയക്കെതിരെയും, മാസങ്ങളോളമായി പ്രദേശത്ത് നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടാവും, ബോധവൽകരണ ക്ലാസ്സും, കൂടുതൽ ഊർജ്ജിത പ്പെടുത്താനും, വിൽപ്പന മാഫിയകളെ അടിച്ചമർത്താനും  ഇഖ്‌ബാൽ സ്കൂൾ പരിസരത്ത് ചേർന്ന ലഹരി മുക്ത ജാഗ്രത സമിതി യോഗം തീരുമാനിച്ചു. വീടുകളും ക്വട്ടേഴ്സുകളും കയറിയുള്ള ബോധ വൽകരണവും, രാത്രിയും പകലുമുള്ള പോലീസ് നിരീക്ഷണവും, ജാഗ്രതാ സമിതിയുടെ പ്രവർത്തനവും, ലഹരി മാഫിയകളുടെ ഉറക്കം കിടത്തി എന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം രാതി ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ലഹരി മാഫിയ സംഘം മാരകായുധങ്ങളുമായി അഴിഞ്ഞാടിയതും, ലഹരി മുക്ത സമിതി പ്രവർത്തകരായ, സമദ്, ശറഫുദ്ധീൻ, ജുനൈഫ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യോഗം വിലയിരുത്തി. പ്രതികളായ ബാക്കിയുള്ള അക്രമികളെ തിരിച്ചറിഞ്ഞെന്നും സംഭവദിവസം പിടിയിലായ  പ്രതി അടക്കമുള്ളവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും, മറ്റു പ്രതികളെ എത്രയും പെട്ടന്ന് പിടികൂടുമെന്നും, പോലീസ് ഉദ്യേഗസ്ഥർ ഉറപ്പ് നൽകി. വരും ദിവസങ്ങളിൽ വീടുകളും ക്വട്ടേഴ്സുകളും കയറിയുള്ള ബോധ വൽക്കരണം ശക്തമാക്കാനും,ക്വട്ടേഴ്സുകളുടെ ഉടമകളെ കണ്ട് താമസക്കാരുടെ വിവരങ്ങൾ അറിയിക്കാനും യോഗം തീരുമാനിച്ചു.

ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായർ, സ്റ്റേഷൻ ഹൗസ് ഒഫിസർ ഷൈൻ,വാർഡ്‌ മെമ്പർമാരായ, ഹംസ സി. എച്ച്. ഇബ്രാഹിം ആവിക്കൽ, ജാഗ്രതാ സമിതി ചെയർമാൻ, എം.വി.നാരായണൻ, കൺവീനർ,ഷംസുദീൻ കൊളവയൽ,ജന മൈത്രീ ബീറ്റ് ഓഫസർ, രഞ്ജിത്ത് കണ്ണോത്ത്, കമ്മിറ്റി അംഗങ്ങളായ , എം. ഹമീദ് ഹാജി, അഹമ്മദ് കിർമ്മാണി , ബി.മുഹമ്മദ് കുഞ്ഞി, അബ്ദുള്ള പി, ഹനീഫ പി.പി. ജുനൈഫ്, സമദ് ആസിഫ് സി പി , ഷറഫു ദ്ധീൻ , കരിം പാലക്കി, മഹ്ഷൂഫ്, ശരീഫ് കൊളവയൽ റഫീഖ്എന്നിവർ സംസാരിച്ചു. ജാഗ്രതാ സമിതി അംഗങ്ങൾക്കെതിരെ ഉണ്ടായ അക്രമങ്ങളെ അപലപിച്ച യോഗം വരും ദിവസങ്ങളിൽ ക്ലബ്ബുകളുടെയും, വായന ശാല, സന്നദ്ധ സംഘടനകളുടെയും, കുടുംബശ്രീ യുടെയും, സഹകരണത്തോടെ ജനകീയ കൂട്ടായ്മയിൽ ലഹരിക്കെതിരെ ബോധ വൽകരണ സദസ്സും, ഗൃഹ സന്ദർശനവും, സൗജന്യ നേതൃ ചികിത്സാ ക്യാമ്പും, കായിക മത്സരങ്ങളും, സംഘടിപ്പിക്കാൻ തീരുമാനിച്ചു.

Post a Comment

0 Comments