നിരവധി മോഷണ കേസുകളിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

നിരവധി മോഷണ കേസുകളിലെ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു




ചീമേനി: ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 11, 20 നും നടന്ന മോഷണ കേസ്സിലെ പ്രതി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന നിരവധി മോഷണ, നർക്കോട്ടിക് കേസ്സുകളിലും പ്രതിയായ ആസിഫ് പി.എച്ച് (21) നെ ചീമേനി സബ് ഇൻസ്പെക്ടർ കെ അജിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. 


കയ്യൂർ, ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്താണ് വീടിൻ്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തുന്നതിനായി സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അജിത, ബാബു എന്നിവരെ കൂടാതെ എ.എസ് ഐ സുഗുണൻ എസ് സി.പി ഒ ഗിരീഷ് സി പി ഒ മാരായ സജിത്ത് കമൽ കുമാർ രഞ്ജിത്ത് എന്നിവരുമുണ്ടായിരുന്നു

Post a Comment

0 Comments