ലഹരി മാഫിയാ അക്രമണം മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ലഹരി മാഫിയാ അക്രമണം മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

 


അജാനൂർ : ലഹരി വിമുക്ത ശ്രമങ്ങളെ ആയുധങ്ങൾ കൊണ്ട് കീഴ്‌പ്പെടുത്താനുള്ള ലഹരി മാഫിയയുടെ ശ്രമങ്ങളെ ചെറുത്തു തോൽപിക്കാൻ ലീഗ് മുന്നിൽ നിൽക്കുമെന്ന് മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് പ്രസ്താവിച്ചു.ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ സകലൊരുമൊന്നിച്ച് സർഗ്ഗധനനായ ഡിവൈഎസ്‌പി ഡോക്ടർ വി ബാലകൃഷ്ണൻ മുന്നിൽ നിന്ന് നയിക്കുന്ന ലഹരി വിരുദ്ധ കൊളവയൽ മോഡലിന്റെ പ്രവർത്തകർക്കെതിരെയുള്ള വധശ്രമം ജനങ്ങളെയും നിയമപാലകരെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ലഹരിക്കെതിരെ പൊരുതിയ യുവാക്കളിലെ തങ്ങളുടെ സംഘടനക്കാരുടെ മാത്രം പേര് പറഞ്ഞു പ്രതിഷേധപ്രകടനം നടത്തിയ ഡിവൈഎഫ്ഐയുടെ നീക്കം നേരിന്റെ ഏകശബ്ദത്തിൽ വിള്ളൽ വീഴ്‌ത്തുന്ന നിലപാടാണെന്നും അക്രമിക്കപ്പെട്ടവരുടെ രാഷ്ട്രീയം വെളിപ്പെടുത്താൻ കാണിച്ച ഔൽസുക്യം അക്രമിയുടെ കാര്യത്തിൽ കാണാത്തത് തൻ കുഞ്ഞിന് സ്വന്തം രാഷ്ട്രീയ നിറമായത് കൊണ്ടാണോ എന്നദ്ദേഹം പരിഹസിച്ചു.ഇഖ്ബാൽ നഗറിലെ ലഹരി മാഫിയയുടെ കയ്യേറ്റത്തിനെതിരെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അദ്ധ്യക്ഷനായി.ജനറൽ സെക്രെട്ടറി ബഷീർ ചിത്താരി  സ്വാഗതം പറഞ്ഞു.പി.പി.അബ്ദുൽ റഹിമാൻ നന്ദി പറഞ്ഞു.തെരുവത്ത് മൂസ ഹാജി,എ.ഹമീദ് ഹാജി, സി.കെ.റഹ്മത്തുള്ള, പി.എം.ഫാറൂഖ്, പി.പി.നസീമ ടീച്ചർ, ബഷീർ കല്ലിങ്കാൽ, സി.കുഞ്ഞാമിന, ആയിഷത്ത് ഫർസാന, സി.എച്ച്.ഹംസ, രവീന്ദ്രൻ, ഹമീദ് ചേരെക്കാടത്ത്, സി.എച്ച്.സലാം, മുഹമ്മദ്‌ കുഞ്ഞി ബാറ്റ, കെ.എം.മുഹമ്മദ്‌ കുഞ്ഞി, ഹസൈനാർ മുക്കൂട്, മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ, ഖാലിദ് അറബിക്കാടത്ത്, ശംസുദ്ധീൻ മാട്ടുമ്മൽ, നദീർ കൊത്തിക്കാൽ, ജബ്ബാർ ചിത്താരി, ഇഖ്ബാൽ വെള്ളിക്കോത്ത്, പി.എച്ച്.അയ്യൂബ്, ഷംസു കൊളവയൽ, മശൂഫ് കൊലവയൽ , ഹാജറ സലാം, മറിയകുഞ്ഞി കൊളവയൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments