മവ്വൽ രിഫായിയ്യ എ എൽ പി സ്കൂൾ വികസന സമിതി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

മവ്വൽ രിഫായിയ്യ എ എൽ പി സ്കൂൾ വികസന സമിതി രൂപീകരിച്ചുപള്ളിക്കര: മവ്വൽ രിഫായിയ്യ എ എൽ പി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെയും സ്കൂൾ വികസന സമിതിയുടെയും സംയുക്ത യാഗം മവ്വൽ രിഫായിയ്യ എ എൽ.പി.സകൂളിൽ വെച്ച് ചേർന്നു. യോഗത്തിൽ പൂർവ വിദ്യാർഥി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് മൗവ്വൽ സ്വാഗതവും സാജിദ് മൗവ്വൽ ഉൽഘാടനവും ചെയ്തു. മൗവ്വൽ ജമാഅത്ത് പ്രസിഡന്റ് കെ. എം. മൊയ്തീൻ കുഞ്ഞി ഹാജി  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്  ലാലിയമ്മ ടീച്ചർ  മുഖ്യാതിഥിയായിരുന്നു. ശേഷം നടന്ന ചർച്ചയിൽ സ്കൂളിന്റെ നടന്നു കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കാൻ വേണ്ടിയു ഫണ്ട് ശേഖരണം നടത്താൻ തീരുമാനിക്കുകയും "തളിര് " എന്ന പേരിൽ ഒരു RAP സ്കൂൾ വികസന കമ്മിറ്റിക്ക് രൂപം കൊടുക്കുകയും ചെയ്തു. 


കമ്മിറ്റിയുടെ ചെയർമാനായി അഷ്റഫ് മവ്വലിനെയും ജനറൽ കൺവീനറായി ഫത്താഹ് മവ്വലിനെയും ട്രഷററായി ഇസ്മയിൽ ദോസ്തിയേയും തിരെഞ്ഞെടുത്തു.

വൈസ് ചെയർമാൻമാർ : ഷാഫി അബൂബക്കർ , ഷരീഫ് കുഞ്ഞാമു ഹാജി, ജോയിന്റ് കൺവീനർമാർ :- ഇബ്രാഹിം സുലൈമൻ,ഫൈസൽ ഇബ്രാഹിം. കമ്മിറ്റി മെമ്പർമാരായി 

സാജിദ് മവ്വൽ, ഇബ്രാഹിം അബ്ദുല്ല, അബ്ബാസ്,

കെ.സി. മൊയ്തു, അഷ്റഫ് പുതിയോട്ട, കാദർ മൊയ്തീൻ, യൂസുഫ്, ജുനൈദ് ടി.എം, അലീജ് ഇബ്രാഹിം, സ്കൂൾ ഹെഡ്മിസ്ട്രസ് ലാലിയമ്മ സെബാസ്റ്റ്യൻ, ബിന്ദു. കെ.ജെ, (സീനിയർ അസിസ്റ്റന്റ് ), അബ്ദുൽ അസീസ് പി.കെ. (സ്റ്റാഫ് സെക്രട്ടറി)

രമ്യ എ.വി (എസ്.ആർ.ജി കൺവീനർ)

ശ്രീരാഗ്.കെ.വി.( സ്കൂൾ ബ്യൂട്ടിഫിക്കേഷൻ ചാർജ്)

Post a Comment

0 Comments