മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകുന്നതിന് പൂർവ വിദ്യാർത്ഥി പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി.

LATEST UPDATES

6/recent/ticker-posts

മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകുന്നതിന് പൂർവ വിദ്യാർത്ഥി പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി.മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകുന്നതിന് പൂർവ വിദ്യാർത്ഥി പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി.

മധ്യപ്രദേശിൽ മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകുന്നതിന് പൂർവ വിദ്യാർത്ഥി പ്രിൻസിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഇൻഡോറിലെ ബി എം കോളേജിലെ പൂർവ വിദ്യാർത്ഥി അശുതോഷ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു. 90 ശതമാനം പൊള്ളലേറ്റ അൻപതുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.


ആക്രമണത്തിനിടെ അശുതോഷിന് നാൽപത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ വര്‍ഷം മറ്റൊരു ഫാക്കല്‍റ്റിയെ ആക്രമിച്ച കേസില്‍ പ്രതിയായ അശുതേഷ് ജാമ്യം ലഭിച്ചതോടെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മറ്റ് സ്റ്റാഫുകളുടെ മുന്നില്‍ വച്ച് പ്രിൻസിപ്പാളിന്‍റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം അശുതോഷ് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. പൊള്ളലേറ്റെങ്കിലും ബൈക്ക് എടുത്ത് പുറത്തേക്ക് പോയ അശുതോഷ് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പൊലീസ് രക്ഷിച്ചു. 

Post a Comment

0 Comments