യുണൈറ്റഡ് കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി

യുണൈറ്റഡ് കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി

 


ചിത്താരി വി.പി റോഡ് യുനൈറ്റഡ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് ടി.കെ വിനോദ് അധ്യക്ഷത വഹിച്ചു.ഹനീഫ ബി കെ പതാക ഉയർത്തി. അൻവർ ഹസ്സൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സി കെ ഇർഷാദ്, ട്രഷറർ ഷാനിദ് സി.എം, യു എ ഇ സെക്രട്ടറി റഷിദ് കൂളിക്കാട്, ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ ദർവേഷ് കൺവീനർ ഷെരിഫ്  സി.എച്ച്, വളപ്പിൽ അബ്ദുള്ള,അബ്ദുള്ള ഹാജി ജിദ്ദ ,അസീസ് എം , ഇസ്മായിൽ  എം , ഷഫീഖ് തിഡിൽ തുടങ്ങിയവർ സംസാരിച്ചു.  സെക്രട്ടറി ഹനീഫ ബികെ നന്ദി പറഞ്ഞു.

Post a Comment

0 Comments