വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു

LATEST UPDATES

6/recent/ticker-posts

വാട്ടർ തീം പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു


 ചാലക്കുടി അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടിച്ചു. വാട്ടര്‍ തീം പാര്‍ക്കായ സില്‍വര്‍ സ്‌റ്റോം ആണ് അടച്ചുപൂട്ടാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചത്. എറണാകുളം, ആലുവ എന്നിവിടങ്ങളില്‍ നിന്ന് വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.

പാര്‍ക്കില്‍ കുളിച്ച നിരവധി വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതായി പരാതി ഉയര്‍ന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments