ഗ്രീൻ സ്റ്റാർ പുഞ്ചാവി ഫുട്ബോൾ ഫെസ്റ്റ് ; ജെഴ്സി പ്രകാശനം ചെയ്തു

ഗ്രീൻ സ്റ്റാർ പുഞ്ചാവി ഫുട്ബോൾ ഫെസ്റ്റ് ; ജെഴ്സി പ്രകാശനം ചെയ്തു

 




ദുബായ് : ഒരു നാടിന്റെ കലാകായിക സാംസ്കാരിക രംഗത്ത് നിറ സാനിധ്യമായി വർത്തിക്കുന്ന പുഞ്ചാവി ഗ്രീൻ സ്റ്റാർ ഇദംപ്രഥമമായി ആതിഥേയമരുളുന്ന മർഹും എൻപി മുസ്തഫ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോൾ പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കാനെത്തുന്ന പുഞ്ചാവി യിലെ കായിക പ്രതിഭാധനരായ കായിക താരങ്ങൾ ഉൾപ്പെടുന്ന ടീമുകളുടെ ജെഴ്സി പ്രാകാശനം ചെയ്തു.

ഫോർസാൻ എഫ്സി, മലബാർ എഫ്സി, ബറ്റാലിയൻ എഫ്സി, ബ്രില്ലിയന്റ് എഫ്സി തുടങ്ങിയ നാലോളം ടീമുകളാണ് രാവിനെ പകലാക്കി ദുബായ് വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.


ഷാർജയിലെ ബിസിനസ് കൺസൾട്ടൻസി സ്ഥാപനമായ മലബാർ ബിസിനസ് മാൻ സർവീസസ് ഒരുക്കിയ വേദിയിൽ വെച്ചാണ്  ജെഴ്സി പ്രകാശനം നടന്നത്.


Post a Comment

0 Comments