കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കും; അശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കും; അശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തും




കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ ജില്ലാ ആശുപത്രി  മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന   യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട്  ഡോ. പ്രകാശ് കെ. വി  സംസാരിച്ചു. ആശുപത്രിയുടെ ദൈനംദിന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പുതിയതായി ആരംഭിച്ച കാത്ത്‌ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഇതുവരെ ആയിരത്തിന് മുകളില്‍ എക്കോയും അന്‍പതിഅഞ്ചോളം അഞ്ജിയോഗ്രാമും പത്ത് അഞ്ചിയോപ്ലാസ്റ്റിയും ചെയ്തു വെന്ന ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത് ജില്ലയിലെ  ആരോഗ്യ മേഖലയിലെു പുതിയ മുന്നേറ്റമാണെന്ന് യോഗം വിലയിരുത്തി.കാഷ്വാലിറ്റിയില്‍ മെഡിക്കല്‍ ഓഫീസറെ ജില്ല പഞ്ചായത്ത് പദ്ധതിയില്‍ പെടുത്തി നിയമിക്കാന്‍ തീരുമാനിച്ചു. പാലിയേറ്റീവിലേക്ക് അധികം മരുന്നു വാങ്ങാനും ജില്ലാ ആശുപത്രിക്കും അധിക മരുന്നു വാങ്ങാനും തീരുമാനിച്ചു. ജില്ല ആശുപത്രിയിലേക്ക് ഫോറെന്‍സിക് സര്‍ജന്‍ പോസ്റ്റ് അനുവദിക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ തീരുമാനിച്ചു.

അശുപത്രിയില്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തുടര്‍ന്ന്  നടന്ന ഡോക്ടര്‍മാരുടെ യോഗത്തില്‍ അത് തീരുമാനമായി.

ഹോസ്പിറ്റല്‍ മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങളായ രാജമോഹന്‍ കെ . കുഞ്ഞികൃഷ്ണന്‍ കുര്യാക്കോസ് പ്ലാപ്പറമ്പില്‍  കൈപ്രത്ത് കൃഷ്ണന്‍  നമ്പ്യാര്‍ ,  വി. കെ രമേശന്‍ , വസന്തകുമാര്‍ സി. വി , രതീഷ് പുതിയപുരയില്‍,  രാജു ,  പി.പി രാജന്‍ , പി എന്നിവരും അസി എഞ്ചിനീയര്‍മാരായവിവേക് ടി , സനൂപ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments