എച്ച് 3 എൻ 2: രാജ്യത്ത് 2 മരണം, കേരളത്തിലും ജാഗ്രത

LATEST UPDATES

6/recent/ticker-posts

എച്ച് 3 എൻ 2: രാജ്യത്ത് 2 മരണം, കേരളത്തിലും ജാഗ്രത

 



കൊവിഡിന് സമാനമായ ലക്ഷണങ്ങളുമായി രാജ്യത്താകെ പടരുന്ന ഹോങ്കോങ് ഫ്ലൂ - എച്ച് 3എൻ 2 വൈറസ് - ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ചതോടെ കേരളത്തിലും അതീവ ജാഗ്രത. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ ഇൻഫ്ളുവൻസ ലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് നിർദേശം നൽകിയതായി ഇന്നലെ അവലോകന യോഗത്തിന് ശേഷം മന്ത്രി വീണാ ജോർജ് അറിയിച്ചു.


കർണാടകത്തിലും ഹരിയാനയിലുമാണ് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചത്. കർണാടകത്തിലെ ഹാസനിൽ 82കാരനായ ഹീരേ ഗൗഡ മാർച്ച് ഒന്നിനാണ് മരിച്ചത്. മാർച്ച് 6 ന് സാമ്പിൾ പരിശോധനയിലാണ് എച്ച് 3 എൻ 2 സ്ഥിരീകരിച്ചത്. പ്രമേഹവും പനിയും ചുമയും രക്ത സമ്മർദ്ദവും ഉണ്ടായിരുന്നു.

രാജ്യത്ത് ആറു പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. പഞ്ചാബിലാണ് നാല് മരണം. രാജ്യത്താകെ 90 പേർക്ക് എച്ച് 3 എൻ 2 ബാധിച്ചെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലുൾപ്പെടെ ആശുപത്രികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങളുമായി നിരവധി രോഗികൾ എത്തുന്നതായി റിപ്പോർട്ടുണ്ട്.എട്ട് എച്ച് 1 എൻ1 വൈറസ് ( പന്നിപ്പനി )​ കേസുകളും കണ്ടെത്തിയിട്ടുണ്ട്.


Post a Comment

0 Comments