ശനിയാഴ്‌ച, മാർച്ച് 11, 2023

 


അമ്പലത്തറ റൈഫിൾ അസോസിയേഷൻ റേഞ്ചിൽ വെച്ചു നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചു അസോസിയേഷന്റെ പുതിയ ഭാരവാഹികളെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു സെക്രട്ടറി ആയി കെ.നാസർ കാഞ്ഞങ്ങാടിനെയും ജോയിന്റ് സെക്രട്ടറിയായി പി.വി.രാജേന്ദ്രകുമാറിനെയും ട്രഷർ ആയി എ.കെ.ഫൈസലിനെയും ഐക്യകണ്ടേനേ യോഗത്തിൽ വെച്ചു തിരഞ്ഞെടുത്തു 17 അംഗ എക്സികുട്ടീവ് മെമ്പര്മാരെയും തിരഞ്ഞെടുത്തു ജില്ലാ കളക്ടർ പ്രസിഡന്റും ജില്ലാ പോലീസ് ചീഫ് സീനിയർ വൈസ് പ്രസിഡന്റും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വൈസ് പ്രെസിഡന്റുമായ അസോസിസ്റഷന്റെ ബാക്കിയുള്ള ഭാരവാഹികൾക്കാണ് തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നത് ഹൊസ്ദുർഗ് തഹസിൽദാർ. എൻ .മണിരാജ് മുഖ്യ്‌ തിരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന യോഗത്തിൽ സംസഥാന റൈഫിൾ അസോസിയേഷൻ നിരീക്ഷകനായി കണ്ണൂർ ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി എം .ലക്ഷ്മികന്ത്‌ഉം ജില്ലാ സ്പോർട്സ് കൌൺസിൽ നിരീക്ഷകനായി സ്പോർട്സ് കൌൺസിൽ വൈസ് പ്രെഡിഡന്റ് അശോകൻ മാസ്റ്ററും പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എം .ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൊസ്ദുർഗ് തഹസിൽദാർ എൻ .മണിരാജ് ഉൽഘടനം നിർവഹിച്ചു സെക്രട്ടറി നാസർ കാഞ്ഞങ്ങാട്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഫൈസൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു ജോയിന്റ് സെക്രട്ടറി പി.വി.രാജേന്ദ്രകുമാർ നന്ദിയും പറഞ്ഞു. ഒരു കോടി രൂപക്ക് മുകളിൽ ചിലവഴിച്ചു അമ്പലത്തറയിൽ ജില്ലാ അഡോസിയേഷനു വേണ്ടി നിർമിക്കുന്ന റേഞ്ച് ന്റെ പണി ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. ഏപ്രിൽ മാസത്തിൽ വിപുലമായ പരിപാടികളോടെ ഉൽഘടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു സംസ്ഥാനത്തു കാസർഗോഡ് ജില്ലക്ക്‌  മാത്രമാണ് നിലവിൽ സ്വന്തമായി റേഞ്ച് ഉള്ളത്. ബാക്കി ഉള്ള ജില്ലയിലെല്ലാം ഗവണ്മെന്റ് ലീസ് നൽകിയ സ്ഥലത്താണ് റേഞ്ച് ഉള്ളത് 

10 mtr 25mtr 50mtr റേഞ്ച് ആൺ ഒരുങ്ങുന്നത് വിപുലമായ ട്രെയിനിങ് സംവിധാനമാണ് ഉൽഘടനത്തോട് അനുബന്ധിച്ച ഒരുക്കുക എന്ന് സെക്രട്ടറി നാസർ അറിയിച്ചു


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ