ഉത്സവ സ്ഥലത്ത് ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ഉത്സവ സ്ഥലത്ത് ഗാനമേളയ്ക്ക് നൃത്തം ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; യുവാവ് മരിച്ചു
തിരുവനന്തപുരം: ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെ കിണറ്റില്‍ വീണ യുവാവ് മരിച്ചു. നേമം പൊന്നുമംഗലം സ്‌കൂളിന് സമീപം ശങ്കര്‍നഗറില്‍ ഇന്ദ്രജിത്ത്(23) ആണ് മരിച്ചത്. ഇന്നലെ രാത്രി മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം.

പരുക്കേറ്റ കാരയ്ക്കാമണ്ഡപം സ്വദേശി അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗാനമേള കാണാന്‍ എത്തിയതായിരുന്നു യുവാക്കള്‍. ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിന് മുകളില്‍ പലകയിട്ട് അതില്‍ കയറി നിന്നാണ് യുവാക്കള്‍ ഗാനമേള ആസ്വദിച്ചത്.

ഇന്ദ്രജിത്തുള്‍പ്പടെയുള്ളവര്‍ ഗാനമേളയ്ക്കിടെ നൃത്തം ചെയ്യവെയാണ് പലക തകര്‍ന്ന് കിണറ്റിലേക്ക് വീണത്. ഇന്ദ്രജിത്ത് കിണറ്റില്‍ വീണത് അറിഞ്ഞ് രക്ഷിക്കാനിറങ്ങിയതായിരുന്നു അഖില്‍. അഗ്നിരക്ഷാ സേനയെത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.


Post a Comment

0 Comments