ബുധനാഴ്‌ച, മാർച്ച് 22, 2023

 


പള്ളിക്കര : കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം ഗൃഹ സന്ദർശന പരിപാടിയും ഫണ്ട് സമാഹരണവും പാക്കം മേഖലാ കോൺഗ്രസ് കമ്മിറ്റി ആരംഭിച്ചു.  ബ്ലോക്ക് കോൺഗ്രസ് ജന.സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് താനത്തിങ്കാൽ ലക്ഷ്മി നാരായണനിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. രത്നാകരൻ നമ്പ്യാർ, മുതിർന്ന കോൺഗ്രസ് നേതാവ് പി.കെ.അമ്പാടി, ഇൻകാസ് നേതാവ് അനുരാജ് കണ്ണംവയൽ, അശോകൻ നായർ. ടി, രാഘവൻ നായർ, കരുണാകരൻ നായർ, രാധാകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ