കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്; മന്ത്രി കെ.രാജന്‍ 30ന് ഉദ്ഘാടനം ചെയ്യും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട്; മന്ത്രി കെ.രാജന്‍ 30ന് ഉദ്ഘാടനം ചെയ്യും

 



കാഞ്ഞങ്ങാട് വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ടാകും. 44 ലക്ഷം രൂപ ചെലവിട്ടാണ് വില്ലേജ് ഓഫീസ് കെട്ടിടം സ്മാര്‍ട്ട് ആക്കിയത്. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് അതിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫിസറുടെ മുറി, ഡോക്യുമെന്റ് മുറി, വിശ്രമ സ്ഥലം, ഓഫിസ്, വരാന്ത, സിറ്റൗട്ട്, ഹെല്‍പ് ഡെസ്‌ക്, ടോയ്‌ലറ്റ് സൗകര്യം എന്നിവയോട് കൂടിയ ഒറ്റനില കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായത്. ഐങ്ങോത്ത് ദേശീയ പാതയ്ക്ക് സമീപമാണ് കെട്ടിടം നിര്‍മിച്ചത്. വില്ലേജ് ഓഫീസര്‍ അടക്കം 6 ജീവനക്കാരാണ് ഇവിടെയുള്ളത്. 1171 സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിച്ചത്. മാര്‍ച്ച് 30ന് റവന്യൂ മന്ത്രി കെ.രാജന്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

Post a Comment

0 Comments