ശനിയാഴ്‌ച, മാർച്ച് 25, 2023


കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് തീ പിടിച്ചു സ്റ്റേഷനു പടിഞ്ഞാറു ഭാഗത്ത് ഗുഡ്സ് ട്രെയിൻ നിറുത്തിയിട്ട മൂന്നാമത്തെ ട്രാക്കിനു സമീപം വരെ തീ എത്തിയത് പരിഭ്രാന്തി പടർത്തി അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും അവസരോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി ആദ്യം ഉച്ചവെയിലും കാറ്റുമായതിനാൽ തീ ആളിപടർന്നു ഇതിനിടെ തീയിൽ അകപ്പെട്ട് ജീവനു വേണ്ടി പിടയുന്ന കരയാമയെ സേനാംഗങ്ങൾ രക്ഷപ്പെടുത്തി വെള്ളം ഒഴിച്ച് തണുപ്പിച്ച് സുരക്ഷിത സ്ഥലത്തേക്കുമാറ്റി ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഫയർ ഓഫിസർമാരായ ഇ.ടി മുകേഷ്, വി എസ് ജയരാജ്, അതുൽമോഹൻ ഹോംഗാർഡ് ഐ രാഘവൻ , സിവിൽ ഡിഫൻസ് അംഗം പ്രദീപ് കുമാർ , വാർഡ് കൗൺസിലർ എച്ച് ശിവദത്ത്, മുൻ കൗൺസിലർ എ കെ നാരായണൻ ,രാജൻ മറ്റു നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ