തിങ്കളാഴ്‌ച, മാർച്ച് 27, 2023

 കാഞ്ഞങ്ങാട് :  ഭയാനകമായ വിചാരണയുടെ നാളുകൾ അഭിമുഖീകരിക്കാനുള്ള  മനുഷ്യർ സ്വയം വിചാരണക്ക് വിധേയമാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹസൻ അഹ്ദൽ തങ്ങൾ പറഞ്ഞു 

      കാഞ്ഞങ്ങാട് സോൺ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സോൺ കമ്മിറ്റി കോയാപ്പള്ളിയിൽ വിശുദ്ധ ഖുർആൻ ദാർശനികതയുടെ വെളിച്ചം എന്ന സന്ദേഷത്തിൽ  സംഘടിപ്പിച്ച മദനീയം അബ്ദുല്ലത്തീഫ് സഖാഫിയുടെ ത്രിദിന റമളാൻ പ്രഭാഷണത്തിന്റെ സമാപന ദിവസം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 

      മനുഷ്യന്റെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല. വിശാലമായ ജീവിത അവസരം വരാനിരിക്കുന്നു. അവിടേക്ക് വേണ്ടി സൽകർമ്മങ്ങൾ

വർദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

     സമസ്ത കേന്ദ്ര മുശാവറ അംഗം എ പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. 

ഡോ. സയ്യിദ് ഷിഹാബുദ്ധീൻ  അഹ്ദൽ അൽ ഹാഷിമി മുത്തന്നൂർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി  ഹാഫിള് അബ്ദുല്ല ഹിമമി ഖിറാഅത്ത് നടത്തി സി. അബ്ദുല്ല ഹാജി ചിത്താരി, വി സി. അബ്ദുല്ല സഅദി, ഹമീദ് മൗലവി കൊളവയൽ, ശിഹാബുദ്ധീൻ അഹ്സനി അബ്ദുൽ ഖാദിർ ഹാജി പാറപ്പള്ളി, എസ് കെ. അബ്ദുൽ ഖാദിർ ഹാജി, ബശീർ മങ്കയം, ഹസ്സൻ മാട്ടുമ്മൽ, അബ്ദുസ്സലാം പുഞ്ചാവി പ്രസംഗിച്ചു 

     സോൺ സെക്രട്ടറി  അബ്ദുസ്സത്താർ പഴയ കടപ്പുറം സ്വാഗതവും ഉമർ പഖാഫി നന്ദിയും പറഞ്ഞു

 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ