കഞ്ചാവ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ തടവില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി

LATEST UPDATES

6/recent/ticker-posts

കഞ്ചാവ് കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ തടവില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി



കാഞ്ഞങ്ങാട്: കഞ്ചാവ് കേസില്‍ തടവില്‍ കഴിയുന്ന പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി.തൃക്കരിപ്പൂര്‍ വടക്കെ കൊവ്വലിലെ പി.കെ.ഷെറീഫിന്റെ മകന്‍ എം.സുഹൈല്‍ (24) നിന്നാണ് കാഞ്ഞങ്ങാട് ജില്ലാ ജയില്‍ അധികൃതര്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയത്. നിരവധി കേസില്‍ പ്രതിയായ ഇയാളെ ഈ മാസം 18 ന് മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവ് കടത്തവോ ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണനും സംഘവും സാഹസീകമായി പിടികൂടിയത്. ഇയാളില്‍ നിന്നും 300 ഗ്രാംകഞ്ചാവും കസ്റ്റഡിയിലെടുത്തിരുന്നു.ജയിലില്‍ കഴിയവോ 22 തീയ്യതി കുപ്പി ചില്ല് വിഴുങ്ങുകയും ഇതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സക്ക് ശേഷം 25 ന് ജയിലില്‍ തിരിച്ചെത്തിയ ശേഷം പ്രതി ജയിലില്‍ വെച്ച് ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. പരിശോധനയില്‍ മലദ്വാരത്തില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്.

ജയില്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന പ്രതിയെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയെ തടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Post a Comment

0 Comments