മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി റമദാൻ റിലീഫ് നടത്തി

മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി റമദാൻ റിലീഫ് നടത്തി




മാണിക്കോത്ത് :അജാനൂർ നാലാം വാർഡ് മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖ കമ്മിറ്റി യുടെ നേതൃത്വത്തിൽ റമദാൻ റിലീഫ് നടത്തി. അജാനൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി, ജില്ലാ പ്രവർത്തക സമിതി അംഗം മുല്ലക്കോയ തങ്ങൾക്ക് നൽകി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ചെയ്തു.


മുസ്ലിം ലീഗ് നാലാം വാർഡ് മാണിക്കോത്ത് ശാഖ പ്രസിഡന്റ്  മാണിക്കോത്ത് അബൂബക്കർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി  ആസിഫ് ബദർ നഗർ സ്വാഗതം പറഞ്ഞു. വൈസ്  പ്രസിഡന്റ് മാരായ സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, പി അഷ്റഫ്, സെക്രട്ടറിമാരായ കരീം മൈത്രി, ലീഗ് മജീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം പി നൗഷാദ്, നിരീക്ഷകന്മാരായ .പി എം ഫാറൂഖ് ഇക്ബാൽ വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments