കാഞ്ഞങ്ങാട് :കോട്ടച്ചേരി നഗരസഭ മത്സ്യ മാർക്കറ്റിന് സമീപം തീപിടുത്തം. ഇന്നുച്ചയോട് കൂടിയാണ് തീപിടുത്തം ഉണ്ടായത്. മാർക്കറ്റ് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിലും പുല്ലുകൾക്കും തീപിടിച്ച്
പടരുകയായിരുന്നു . തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടരുന്നതിനിടെ അഗ്നിരക്ഷാസേനയും സമീപവാസികളും ചേർന്ന് തീയണക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ അണച്ചു പോയതിനുശേഷം ഈ ഭാഗത്ത് വീണ്ടും തീ പടർന്ന് മാർക്കറ്റ് പരിസരത്തേക്ക് എത്തി .അഗ്നി രക്ഷാസേന വീണ്ടും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് . മാസങ്ങൾക്ക് മുമ്പും മത്സ്യ മാർക്കറ്റിന് സമീപം വൻ തീപിടുത്തം ഉണ്ടായിരുന്നു . തീപിടുത്ത കാരണം വ്യക്തമായിട്ടില്ല . നാശനഷ്ടം അറിവായിട്ടില്ല.
0 Comments