പ്രഥമ സി.എം അബ്ദുല്ല മൗലവി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് റംനാസ് അബ്ദുൽ ഖാദറിന്

LATEST UPDATES

6/recent/ticker-posts

പ്രഥമ സി.എം അബ്ദുല്ല മൗലവി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് റംനാസ് അബ്ദുൽ ഖാദറിന്




കാസർഗോഡ്: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയും മലബാർ ഇസ്ലാമിക് കോംപ്ലക്സ്  ദാറുൽ ഇർഷാദ് അക്കാദമി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇമാദും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സി. എം അബ്ദുല്ല മൗലവി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് പ്രഖാപിച്ചു. മൊഗർ അസാസുൽ ഹുദാ മദ്റസ വിദ്യാർത്ഥി റംനാസ് അബ്ദുൽ ഖാദറാണ് പ്രഥമ അവാർഡിനർഹനായത്. മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്പതോളം വിദ്യാർത്ഥികളാണ്    ഉദുമ കാമ്പസിൽ നടന്ന ദ്വദിന ക്യാമ്പിൽ പങ്കെടുത്തത്. വിവിധ  സെഷനുകളായി  നടത്തിയ മത്സര  പരീക്ഷകൾ ൾക്കൊടുവിലാണ് വിജയിയെ കണ്ടെത്തിയത്.


സമസ്ത കേരള ജംഇയ്യ ത്തുൽ ഉലമ സീനിയർ ഉപാധ്യക്ഷനും മലബാർ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക ശിൽപിയുമായ സി.എം അബ്ദുല്ല മൗലവിയുടെ നാമഥേയത്തിലുള്ള അവാർഡ് കാസർഗോഡ് ജില്ല മദ്രസാ വിദ്യാർത്ഥികളിൽ നിന്നും മികച്ച് നിൽക്കുന്ന പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കാസർഗോഡ് ജില്ല സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ സഹകരണത്തോടെയാണ് നടത്തുന്നതാണ്. പ്രഥമ സി.എം അബ്ദുല്ല മൗലവി ബെസ്റ്റ് സ്റ്റുഡന്റ് അവാർഡും പതിനായിരം രൂപ പുരസ്കാര തുകയും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കാസർഗോഡ് ജില്ലാ  പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് കൈമാറി.


ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ ഫൈനൽ റൗണ്ട് ദ്വിദിന ക്യാമ്പ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഹാശിം ദാരിമി ദേലമ്പാടി ഉദ്ഘാടനം ചെയ്തു . മുസ്തഫ ഹുദവി തിരുവട്ടൂറിൻറെ ഐസ് ബ്രേക്കിംഗ് സെഷനോടെ തുടക്കം കുറിച്ചു. ഫള്ലുറഹമാൻ ഹുദവിയുടെ "തർത്തീൽ " ക്ലാസ്സും സിറാജ് ഹുദവി ബദിമലയുടെ "പ്ലാനിംഗ് ലെസണും" അബൂബക്കർ ഹുദവിയുടെ "ചിന്താ പ്രഭാതവും" തുടർന്ന് നടന്നു. ഫൈനൽ റൗണ്ട് മത്സരത്തിന് ശമ്മാസ് ഹുദവി നേതൃത്വം നൽകി.


അഹ് മദ് റാസി (അസാസുൽ ഹുദ മദ്റസ, മൊഗർ), മുഹമ്മദ് സലാഹ് ഇബ്രാഹിം (അൽ മദ്റസത്തുൽ ദീനിയ, തായലങ്ങാടി), മുഹമ്മദ് അമീൻ ടി.എഫ് (മുഹമ്മദീയ്യ മദ്റസ, തുരുത്തി), സിനാജ് ഹസ്സൻ (മഅദനുൽ ഉലൂം മദ്‌റസ, തെക്കേക്കാട് ), മുഹമ്മദ് മുആദ് (മഅദനുൽ ഉലൂം മദ്‌റസ, തെക്കേക്കാട് ), മുഹമ്മദ് മിജ് വദ് (അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മൊഗ്രാൽ പുത്തൂർ ), മുഹമ്മദ് യു.എം ( മസാലിഹുൽ ഇസ്ലാം മദ്റസ, വലിയ പറമ്പ), അഹമ്മദ് ശമീൽ ( അസാസുൽ ഹുദ മദ്റസ മൊഗർ), മുഹമ്മദ് ഫായിസ് എ (നൂറുൽ ഹുദ മദ്റസ കോട്ടിക്കുളം), അബ്ദുൽ ഖാദർ ബാസിൽ ( അസാസുൽ ഹുദ മദ്റസ മൊഗർ) എന്നീ വിദ്യാർത്ഥികൾ പ്രത്യേക അവാർഡിന് അർഹരായി. സമാപന ചടങ്ങിൽ ജാബിർ ഹുദവി ചാനടുക്കം, മജീദ് ഹുദവി കടബ, മശൂദ് ഹുദവി, അലി ഇർശാദി, സിറാജുദ്ദീൻ ഹുദവി പെരുമ്പട്ട തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments