തച്ചങ്ങാട് : ജനാധിപത്യ - മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും രാഹുൽ ഗാന്ധി പ്രതീക്ഷയാണെന്ന് കെ.പി.സി.സി ജന.സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഫാസിസത്തിനെതിരെ അദ്ദേഹത്തെ പോലെ നിർഭയമായി അഭിപ്രായ പ്രകടനം നടത്തുന്ന മറ്റൊരു നേതാവാവിനെ ഇന്ന് കാണാൻ കഴിയില്ല. പാർലിമെൻറിനകത്തും പുറത്തും അദ്ദേഹത്തിന്റെ പ്രവർത്തനം ധീരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രമുഖ കോൺഗ്രസ് നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്റെ 7-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ രാഷ്ട്രീയ പ്രതിരോധ സദസും ബാലകൃഷ്ണന്റെ പേരിലുള്ള രണ്ടാമത്തെ പുരസ്ക്കാരം കെ.മൊയ്തീൻ കുട്ടി ഹാജിക്ക് നൽകി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പരിഗണനക്കപ്പുറം നാടേറ്റെടുത്തതോവായിരുന്നു തച്ചങ്ങാട് ബാലകൃഷ്ണനെന്നും പാർട്ടിയുടെ താഴെ തട്ടിൽ നിന്നും പടിപടിയായി ഉയർന്ന വന്ന ബാലകൃഷ്ണൻ മികച്ച സഹകാരിയും സംഘാടകനുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി മെമ്പർമാരായ ഹക്കീം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, ഡിസിസി ജന.സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ. പി.വി.സുരേഷ്, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, സാജിദ് മൗവ്വൽ, എം.പി.എം.ഷാഫി, ചന്ദ്രൻ തച്ചങ്ങാട്, ബി.ബിനോയ്, മഹേഷ് തച്ചങ്ങാട്, വി.വി.കൃഷ്ണൻ, ചന്തുകുട്ടി പൊഴുതല, വി.ബാലകൃഷ്ണൻ നായർ, കെ.വി.ഭക്തവത്സലൻ, പ്രമോദ് പെരിയ, കൃഷ്ണൻ ചട്ടഞ്ചാൽ, സംസ്ക്കാര സാഹിതി ജില്ലാ ചെയർമാൻ രാഘവൻകുളങ്ങര, കൺവീനർ ദിനേശൻ മൂലകണ്ടം എന്നിവർ സംസാരിച്ചു.
0 Comments