രാഹുലിന്റെ വയനാട് ഓഫീസിലെ ടെലഫോണ്‍, ഇന്റനെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചു

LATEST UPDATES

6/recent/ticker-posts

രാഹുലിന്റെ വയനാട് ഓഫീസിലെ ടെലഫോണ്‍, ഇന്റനെറ്റ് കണക്ഷനുകള്‍ വിച്ഛേദിച്ചു

 


രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിന്റെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായതോടെയാണ് നടപടിയെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.


അതേസമയം അയോഗ്യതയെ കുറിച്ച് വിശദീകരിച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് എഴുതിയ കത്ത് വീടുകളില്‍ വിതരണം ചെയ്ത് തുടങ്ങി. അഞ്ച് ദിവസത്തിനുള്ളില്‍ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും എത്തിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. 

എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി. ഈമാസം 11ന് രാഹുല്‍ വയനാട് സന്ദര്‍ശനം നടത്തും. അന്നേദിവസം വയനാട് മണ്ഡലത്തില്‍ രാഹുലിന് വന്‍ സ്വീകരണം ഒരുക്കാനാണ് യു ഡി എഫ് തീരുമാനം.

Post a Comment

0 Comments