കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടിനെ അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ അമിനിറ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്. കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് രാഷ്ട്രീയ പ്രതിനിധികള്‍, റെയില്‍വേ ആക്ഷന്‍ ഭാരവാഹികള്‍, റോട്ടറി ക്ലബ്ബ് പ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരെ കണ്ട് പരാതികള്‍ സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളൊട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ പത്ത് കോടി രൂപ സ്‌റ്റേഷന്‍ വികസനത്തിനായി മാറ്റി വെക്കപ്പെടും. ഇതോടെ കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷനിലെ പ്ലാറ്റ് ഫോം, മേല്‍ക്കുര വികസനം എന്നിവ അടക്കമുള്ള പരാതികള്‍ക്ക് പരിഹാരമാവും. ഇരിപ്പിടങ്ങളടക്കം എണ്ണം കൂട്ടും. ബേക്കല്‍ ടൂറിസം പദ്ധതിയടക്കം നിരവധി പ്രധാന പ്പെട്ട പലതും കാഞ്ഞങ്ങാട് റെയില്‍വേ സ് റ്റേഷനിരികിലുള്ളതിനാല്‍ ഈ സ്‌റ്റേഷ ന്റെ വികസനം പ്രധാന പ്പെട്ടതാണ്. ട്രെയിനില്‍ തീ വെപ്പുണ്ടായ പശ്ചത്തലത്തില്‍ ട്രെയിനുകളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആര്‍.പി.എഫുകളെ കൂടുതല്‍ ട്രെയിനുകളില്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ റിസര്‍ വേഷന്‍ കംപാര്‍ട്ട് മെന്റുകളും ജനറല്‍ കംപാര്‍ട്ട് മെന്റുകളും തമ്മിലുള്ള വാതിലുകള്‍ അടച്ചതായും അ ദ്ദേഹം ചൂണ്ടിക്കാട്ടി. നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി സുജാത, ,കൗണ്‍സിലര്‍മാരായ സൗദാമിനി ,കുസ്മം ,എന്‍ അശോക് കുമാര്‍ ,സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍, മര്‍ച്ചന്റ്‌സ് അ സോസി യേഷന്‍ പ്രസിഡന്റ് സി യൂസുഫ് ഹാജി, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, എം.ബി.എം അഷ്‌റഫ്, ബഷീര്‍ ആറങ്ങാടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടൂര്‍, റെയില്‍വേ പാസഞ്ചേഴ്‌സ് അ സോസിയേഷന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം,മുകുന്ദ് പ്രഭു, ഗോകുല്‍ ദാസ് കമ്മത്ത് തുടങ്ങിയവരും കൃഷ്ണദാസി നെ കണ്ട് സ് റ്റേഷന്‍ വികസന കാര്യം ചര്‍ച്ച ചെയ്തിരുന്നു.
0 Comments