സൗത്ത് ചിത്താരിയിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിച്ച് ഗ്രീൻ സ്റ്റാർ

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിൽ വിദ്യാഭ്യാസ മുന്നേറ്റത്തിന് തുടക്കം കുറിച്ച് ഗ്രീൻ സ്റ്റാർ



ചിത്താരി: ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്  സൗത്ത് ചിത്താരി സിജിയുമായി സഹകരിച്ച് മഹല്ല് വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയുടെ ഭാഗമായി ഏകദിന കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ബി ടി ഐ സി ഓഡിറ്റോറിത്തിൽ നടന്ന പരിപാടി പ്രോഗ്രാം കോർഡിനേറ്റർ ജംഷീദ് കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ജമാഅത്ത് ജോ.സെക്രട്ടറി അൻവർ ഹസ്സൻ ഉദ്ഘാടനം ചെയ്തു. സിജി ട്രെയ്‌നർ സി ബി അഹമ്മദ്‌, കൗൺസിലിംഗ് മെന്റർ അഡ്വ.റിസ്വാന, സൈകോളജിസ്റ്റ് സഫ്‌വാൻ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രാദേശിക തലങ്ങളിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനപ്പുറത്ത്  ഉന്നതവിദ്യാഭ്യാസ മേഖലകളിലേക്ക് വിദ്യാർത്ഥികളെ ഉയർത്തി കൊണ്ട് വരുന്നതിന്റെ ഭാഗമായിട്ടുള്ള  തുടക്കമാണ് ഈ പരിപാടി. ബഷീർ മാട്ടുമ്മൽ, സുബൈർ സി.പി, ബഷീർ ചിത്താരി, അബ്ദുറഹ്മാൻ കണ്ടത്തിൽ, അൽമാസ് സി.പി, അൽത്താഫ് പി.കെ, കെ.സി മുഹമ്മദ്‌ കുഞ്ഞി, ബഷീർ കൂളിക്കാട്, സാഹിദ് പി.വി, നാസർ പി.സി,മുബഷിർ തായൽ എന്നിവർ സംബന്ധിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ ബാസിത് സ്വാഗതവും ജന.സെക്രട്ടറി ആഷിക്ക് ഗുൽസാർ നന്ദിയും പറഞ്ഞു.


Post a Comment

0 Comments