ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഉടന്‍ തന്നെ പ്രധാനപ്പെട്ട ഡിസൈന്‍ മാറ്റം അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. വാട്ട്‌സ്ആപ്പിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇന്റര്‍ഫേസ് ആന്‍ഡ്രോയിഡ് പതിപ്പിലും കൊണ്ടുവരാനൊരുങ്ങുകയാണ് നിലവില്‍ കമ്പനി. ഇതോടെ ആന്‍ഡ്രോയിഡിലും ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും വ്യത്യാസങ്ങളില്ലാത്ത ഒരു പോലുള്ള ഡിസൈന്‍ കൊണ്ടു വരാന്‍ സാധിക്കും. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറുന്ന ഉപയോക്താക്കള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കാനാണ് രണ്ട് പതിപ്പുകളിലും ഒരേ ഡിസൈന്‍ കൊണ്ടുവരുന്നത്.
പുതിയ ബീറ്റ് അപ്പ്‌ഡേറ്റ് പതിപ്പിന്റെ ഭാഗമായി ആൻഡ്രോയിഡ് വേര്‍ഷനില്‍ വാട്‌സ്ആപ്പ് ഡിസൈന്‍ മാറ്റം പരീക്ഷിക്കുന്നതായി ഒരു അന്താരാഷ്ട്ര വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനും വാട്‌സ്ആപ്പ് ഒരുങ്ങുകയാണ്. ആപ്പില്‍ നിന്നു കൊണ്ടു തന്നെ കോണ്‍ടാക്ട്‌സ് ലിസ്റ്റില്‍ നമ്പര്‍ എഡിറ്റ് ചെയ്യാനും ആഡ് ചെയ്യാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
0 Comments