ശനിയാഴ്‌ച, ഏപ്രിൽ 15, 2023



പടക്കം വീണ് നീലേശ്വരം കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിൽ റിസോർട്ട് കത്തി നശിച്ചു. വിഷു ആഘോഷത്തോടനുബന്ധിച്ച് പൊട്ടിച്ച പടക്കം വീണാണ് റിസോർട്ട് പൂർണമായും കത്തി നശിച്ചത്. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ടാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്.

രണ്ട് കോടി രൂപയുടെ നഷ്ടം . സ്ഥാപനവുമായി ബന്ധപെട്ട് തൈക്കടപ്പുറത്തെ

കെ.വി ജയൻ പൊലീസിൽ നൽകിയ പരാതിയിലാണ് രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പറഞ്ഞത്. ഫർണിച്ചർ , റിസപ്ഷൻ കെട്ടിടം ഉൾപെടെ കത്തിയാണ് നഷ്ടം . 


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ