ബല്ലാകടപ്പുറം സ്വദേശിയെ ഗുണ്ടാ നിയമ പ്രകാരം ജയിലിലടച്ചു

LATEST UPDATES

6/recent/ticker-posts

ബല്ലാകടപ്പുറം സ്വദേശിയെ ഗുണ്ടാ നിയമ പ്രകാരം ജയിലിലടച്ചു




കാഞ്ഞങ്ങാട് :ബല്ലാകടപ്പുറം യുവാവ് ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ . യുവ വിനെ ജയിലിലടച്ചു. ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്നു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ ബല്ല കടപ്പുറത്തെ എം.പി.ജാഫറിനെതിരെയാണ് 32 കാപ്പ ചുമത്തിയത്.

ഹോസ്ദുർഗ്., ചന്തേ രപോലീസ് സ്റ്റേഷനുകളിൽ മയക്കു മരുന്ന് വിതരണം, കവർച്ച അടക്കം നാലു കേസുകളിൽ പ്രതിയാണ് ജാഫറെന്ന് കാഞ്ഞങ്ങാട് ഡിവൈ എസ് പി പി.ബാലകൃഷ്ണൻ നായർ  പറഞ്ഞു.

മറ്റൊരു കേസിൽ ജയിലിലായിരുന്നു ജാഫർ ഈ കേസിൽ ഇന്നലെ ജാമ്യത്തിലിറങ്ങിയ ഉടനെ വീണ്ടും കാപ്പ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

2023 ഫെബ്രുവരി 10 ന് ഇക്ബാൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ മദ്യ ലഹരിയിൽ കാണപ്പെട്ട പുറമെ നിന്നെത്തിയ  സംഘത്തെ ചോദ്യം ചെയ്ത നാട്ടുകാരായ കോളവയൽ ലഹരി വിരുദ്ധ ജാഗ്രത സമിതി അംഗങ്ങളെ ആക്രമിച്ച കേസിൽ പ്രതിയായഅജാനൂർ കടപ്പുറത്തെ നൗഷാദിനെ 29

 കഴിഞ്ഞ ആഴ്ച കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. യുവാവിനെ സംഭവം നടന്ന ദിവസം തന്നെ കാഞ്ഞങ്ങാട് dysp പി ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുകയായിരുന്നു.

തുടർന്ന് കാപ്പ നിയമപ്രകാരം 6 മാസം കരുതൽ തടങ്കലിനു ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന  റിപ്പോർട്ട്‌ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കു.കയായിരുന്നു..

ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി മയക്കു മരുന്ന് വിതരണക്കാർക്കെതിരെ നടപടികൾ അതി ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ ഗുണ്ട നിയമ പ്രകാരം  അറസ്റ്റിൽ ആകുന്ന മൂന്നാമത്തെ ആളാണ് ജാഫർ. നേരത്തെ മയക്കു കച്ചവടക്കാരനായിരുന്ന മരക്കാപ്പ് കടപ്പുറത്തെ ശ്യാം മോഹനെ ഗുണ്ട നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ അടിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments