വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി; റമളാൻ റിലീഫും ഉപഹാര സമർപ്പണവും നടത്തി

LATEST UPDATES

6/recent/ticker-posts

വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി; റമളാൻ റിലീഫും ഉപഹാര സമർപ്പണവും നടത്തി


അജാനൂർ : വനിതാ ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റമളാൻ റിലീഫും ഉപഹാര സമർപ്പണവും നടത്തി. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന പരിപാടി വനിതാ ലീഗ് ജില്ലാ സെക്രട്ടറി ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി കുഞ്ഞാമിന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാജറ സലാം സ്വാഗതവും . ട്രഷർ മറിയകുഞ്ഞി കൊളവയൽ നന്ദിയും പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് ബഷീർ വെള്ളിക്കോത്ത്, പഞ്ചായത്ത് പ്രസിഡൻറ് മുബാറക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ ജിദ്ദ, വൈസ് പ്രസിഡന്റ് ഹസൈനാർ മുക്കൂട് മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷീബ ഉമ്മർ, ജില്ല മുൻ പ്രസിഡൻറ് പി പി നസീമ ടീച്ചർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി ആയിഷ ഫർസാന മുഖ്യപ്രഭാഷണം നടത്തി. 

വനിതാ ലീഗ് പ്രവർത്തകയുടെ ഭവന നിർമ്മാണ പൂർത്തീകരണവുമായിട്ടുള്ള ഫണ്ട് വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻറ് സി കുഞ്ഞാമിനയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സജീവ പ്രവർത്തകയുടെ കുടുംബത്തിനുള്ള ചികിത്സ സഹായം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹിന സലീം വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാജറ സലാമിന് നൽകി ഉദ്ഘാടനം ചെയ്തു. 

എം ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി അജാനൂർ പഞ്ചായത്തിന് അഭിമാനമായി മാറിയ ഫാത്തിമത്ത് റിഫാന d/o സുലൈമാൻ സി എച്ച് എന്ന കുട്ടിക്കുള്ള ഉപഹാര സമർപ്പണവും നടത്തി

പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ മാസത്തിൽ കരുണ നിറഞ്ഞ പ്രവർത്തനവുമായിട്ടാണ് അഞ്ചാനൂർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി റിലീഫ് പ്രവർത്തനം നടത്തിയത്. 

പുതിയ കമ്മിറ്റി നിലവിൽ വന്ന് കുറച്ചുനാളുകൾക്കു ശേഷം വേറിട്ട അനുഭവമായിട്ടാണ് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി മുന്നോട്ടുപോകുന്നത്. വരും വർഷങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മുന്നേറാനാണ് തീരുമാനം



മൈത്രി

Post a Comment

0 Comments