ചിത്താരി ഡയാലിസിസ് സെന്ററിൽ 100 ഡയാലിസിസ് സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് മെട്രോ ഗ്രൂപ്പ്

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്ററിൽ 100 ഡയാലിസിസ് സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് മെട്രോ ഗ്രൂപ്പ്

 


കാഞ്ഞങ്ങാട്: പാവപ്പെട്ട വൃക്ക രോഗികൾക്ക് ആശ്വാസമായി സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ്  സെന്ററിനു  കാരുണ്യത്തിന്റെ കരുതലുമായി മെട്രോ ഗ്രൂപ്പ്. ജീവകാരുണ്യ പ്രവർത്തനം  മുഖമുദ്രയാക്കി സമൂഹത്തിനും സമുദായത്തിനും വേണ്ടി  ജീവിതം  സമർപ്പിച്ച  പരേതനായ മെട്രോ മുഹമ്മദ് ഹാജി കാണിച്ച കാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് മക്കളും.  ചിത്തിരി ഡയാലിസിസ് സെന്റെറിന്റെ ആരംഭത്തിൽ തന്നെ ഒരുപാട് രോഗികളുടെ ഡയാലിസിസ് ഏറ്റെടുത്ത മക്കൾ ഈ പരിശുദ്ധ റംസാനിലും 100 ഡയാലിസ് സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത് കൊണ്ട് ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ തണൽ ഒരുക്കിയിരിക്കുകയാണ് മെട്രോ ഗ്രൂപ്പ്. ദുബൈയിൽ വെച്ച്  മെട്രോ ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാനിധ്യവുമായ  മുജീബ് മെട്രോ ജീവകാരുണ്യ പ്രവർത്തകനും  ചിത്താരി ഡയാലിസിസ് സെന്റർ പ്രധിനിധിയുമായ സി  പി ഹാരിസിന് 100 ഡയാലി സിസിനാവശ്യമായ ഫണ്ട് കൈമാറി.  ചിത്താരി ഡയാലിസിസ് സെന്റെറിന്റെ പ്രവർത്തനം മാതൃകാ പരമാണന്നും മുന്നോട്ടുള്ള പ്രയാണത്തിൽ സെന്ററിന് എല്ലാവിധ സഹായ സഹകരണവും ഉണ്ടാകുമെന്നും  മുജീബ് മെട്രോ പറഞ്ഞു.


Post a Comment

0 Comments