പെരുന്നാൾ ദിനത്തിലും ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് തായൽ ബ്രദേഴ്സ്

LATEST UPDATES

6/recent/ticker-posts

പെരുന്നാൾ ദിനത്തിലും ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് തായൽ ബ്രദേഴ്സ്
ചിത്താരിപാവപ്പെട്ട വൃക്കരോഗികൾക്ക് ആശ്വാസമായി നാടിന്റെ വെളിച്ചമായി മാറിയ ചിത്താരി ഡയാലിസിസ് സെന്റെറിന് കാരുണ്യത്തിന്റെ  കൈനീട്ടവുമായി പെരുനാൾ ദിനത്തിലും ഡയാലിസിസ്  രോഗികൾക്ക് വേണ്ടി കൈകോർത്തിരിക്കുകയാണ് ചിത്താരിയുടെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ ചിത്താരിയിലെ  തായൽ ബ്രദേഴ്സ് ഒരു പാട് കാരുണ്യ പ്രവർത്തനം നടത്തിവരുന്ന തായൽ ബ്രദേഴ്സ് ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ആരംഭഘട്ടത്തിൽ ഡയാലിസിസ് ബെഡ് ഉൾപെടെ സംഭാവനയായി നൽകിയിരുന്നു ഇന്ന് . പെരുന്നാൾ ദിനത്തിൽ 25 ഡയാലിസിസ് ഏറ്റെടുത്ത് കൊണ്ടാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത് പെരുനാൾ നിസ്കാര ശേഷം ഹൈദ്രോസ് ജുമാ മസ്ജിദിൽ വെച്ച് ജമാഅത്ത് പ്രസിഡണ്ടും ഡയാലിസിസ് സെന്റർ ചെയർമാനുമായ കുളിക്കാട് കുഞബ്ദുള്ള ഹാജിക്ക് തായൽ  ബ്രദേഴ്സ് ഭാരവാഹികൾ 25  ഡയാലിസിസിനുള്ള ഫണ്ട് കൈമാറി ചടങ്ങിൽ സഹായി ചാരിറബിൾ ട്രസ്റ്റ് ചെയർമാൻ  ഷരീഫ് മിന്ന കൺവീനർ സി കെ കരീം BTIC ചെയർമാൻ ഹബീബ് കൂളിക്കാട്  മജീദ് കൊളവ യൽ സലീം ചാപ്പയിൽ ഖാദർ തായൽ ബഷീർ ജിദ്ധ  തായൽ ബ്രദേഴ്സ് ഭാരവാഹികളായ ജംഷീദ് കുന്നുമ്മൽ നുഹ് മാൻ  ബഷീർ കൊവ്വൽ അനസ് ചിത്താരി  മുബഷീർ  നസീർ മുനവ്വിർ,ഫവാസ്,ശമീൽ,അഷ്‌കർ,അൽത്താഫ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments