LATEST UPDATES

6/recent/ticker-posts

സേട്ടു സാഹിബ്, പതിനെട്ടാണ്ട് കഴിഞ്ഞിട്ടും ദീപ്തമായ സ്മരണകൾ ... എഴുത്ത്; ബഷീർ ചിത്താരി




ഇതിഹാസ നായകൻ വിട പറഞ്ഞു പതിനെട്ട് ആണ്ട് പിന്നിടുമ്പോഴും ആ വിട പറയൽ വരുത്തിയ ശൂന്യത നികത്താൻ പറ്റാതെ തരിച്ചു നിൽക്കുകയാണ് ഇന്ത്യയിലെ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ അധകൃത സമൂഹം. മൂന്നര പതിറ്റാണ്ട്  കാലം പാർലിമെന്റിലെ പുരാതന ഭിത്തിയിൽ അലയടിച്ച സിംഹ ഗർജനം ! ആ ശബ്ദ ഘോഷത്തിൽ അടിയറവു പറയേണ്ടി വന്ന അധികാര വർഗം. അക്രമവും നീതി നിഷേധവും നടക്കുന്ന വിദൂര ദിക്കുകളിൽ പോലും പ്രായവും ശാരീരിക വിഷമങ്ങളും അവഗണിച്ച് ഓടിയെത്തി ആശ്വാസം പകരുന്ന നേതാവ്, അങ്ങനെയുള്ള ഒരേഒരു മഹാൻ മാത്രമേ ഇന്ത്യൻ രാഷ്ട്രീയ ശ്രേണിയിൽ കാണാൻ കഴിയുന്നുള്ളൂ, അതാണ്‌ മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ്.

ഇന്ത്യൻ രാഷ്ട്രീയ പൊതു മണ്ഡലം വർഗീയ ഫാസിസ്റ്റ് ശക്തികളുടെ കരാള ഹസ്തങ്ങളാൽ വീർപ്പു മുട്ടുന്ന അരക്ഷിതാവസ്ഥയിൽ വർത്തമാന ഇന്ത്യയിൽ സേട്ട് സാഹിബിനെ പോലുള്ള ധിഷണാ ശാലിയായ ഒരു നേതാവിന്റെ അഭാവം മുറ്റി നിൽക്കുന്ന അവസ്ഥയിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾക്ക്‌ വലിയ സ്ഥാനമുണ്ട്. കേരളത്തിലെ ഒരു പാർലിമെന്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു എംപി ഇന്ത്യ മുഴുവൻ പ്രതിനിധീകരിച്ചു പ്രവർത്തിച്ച ഏക എംപി ഇബ്രാഹിം സുലൈമാൻ സേട്ട് മാത്രമാണെന്ന് നിസ്സംശയം പറയാൻ പറ്റും.

ആ വീര ചരിത്രം പറയാൻ ഒരു പാട് താളുകൾ വേണ്ടി വരും.

ഇന്ത്യൻ മുസ്ലിംകളുടെ അഭിമാനവും അഹങ്കാരവും ആയിരുന്ന സേട്ടു സാഹിബിന്റെ പാവന സ്മരണകൾ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അദ്ദേഹത്തിന്റെ പരലോക ജീവിതം ആനന്ദ പൂർണമായ സുഖ സന്തോഷത്തിൽ ആക്കി തീർക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 


 ബഷീർ ചിത്താരി


Post a Comment

0 Comments