ഗഫൂർ ഹാജിയുടെ ദുരൂഹ മരണം: നാട്ടുകാർ കർമസമിതി രൂപീകരിച്ചു

LATEST UPDATES

6/recent/ticker-posts

ഗഫൂർ ഹാജിയുടെ ദുരൂഹ മരണം: നാട്ടുകാർ കർമസമിതി രൂപീകരിച്ചു



പള്ളിക്കര : പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് മദ്രസാ പരിസരത്ത് ചേർന്ന സർവ്വകക്ഷി കർമസമിതി രൂപീകരണ യോഗം സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.


     പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. കമ്മിറ്റി ആദ്യഘട്ടമായി ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും നിവേദനം നൽകാൻ തീരുമാനിച്ചു.


    ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


    യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, വൈസ് പ്രസിഡണ്ട് നസ്നീം വഹാബ്, മെമ്പർ ഹസീന മുനീർ, ജമാ അത്ത് സെക്രട്ടറി കെ.എസ്.മുഹാജിർ, ഹക്കീം കുന്നിൽ, പി.കെ.അബ്ദുള്ള, എ ഹമീദ് ഹാജി, സിദ്ദിഖ് പള്ളിപ്പുഴ, എം.എ.ലത്തീഫ്, സുകുമാരൻ പൂച്ചക്കാട്, പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, ടി സി സുരേഷ്, ബി.ബിനോയ്, അബ്ബാസ് തെക്കുപുറം, ചോണായി മുഹമ്മദ് കുഞ്ഞ, മാഹിൻ പൂച്ചക്കാട്, മുഹമ്മദലി പൂച്ചക്കാട്, അബൂബക്കർ കപ്പണ, മൂസ ചിറക്കാൽ എന്നിവർ സംസാരിച്ചു.


     കർമസമിതി ഭാരവാഹികൾ :രാജ് മോഹൻ ഉണ്ണിത്താൻ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണി കണ്ഠൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, വൈസ് പ്രസിഡണ്ട് നസ്നീം വഹാബ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സിദ്ദീഖ് പള്ളിപ്പുഴ, ഹസീന മുനീർ, അബ്ബാസ് തെക്കുപുറം എന്നിവർ രക്ഷാധികാരികൾ

അസൈനാർ ആമു ഹാജി (ചെയർമാൻ), സുകുമാരൻ പൂച്ചക്കാട് (ജനറൽ കൺവീനർ) ബി.കെ.ബഷീർ |ഖജാഞ്ചി)

Post a Comment

0 Comments