ഗൃഹ പ്രവേശന ദിവസം ഡയാലിസിസ്ചാലഞ്ച് ഏറ്റെടുത്ത് സലീം ചാപ്പയിൽ

LATEST UPDATES

6/recent/ticker-posts

ഗൃഹ പ്രവേശന ദിവസം ഡയാലിസിസ്ചാലഞ്ച് ഏറ്റെടുത്ത് സലീം ചാപ്പയിൽ



ചിത്താരി: ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ആ വീടിൻ്റെ ഗൃഹപ്രവേശന ദിവസം തന്നെ അതിനെക്കാളും , സന്തോഷം നൽകുന്ന മാതൃക പരമായ ഒരു ദൗത്യം ഏറ്റെടുത്ത് മുന്നോട് വന്നിരിക്കുകയാണ് സൗത്ത് ചിത്താരിയിലെ മർഹൂം ചാപ്പയിൽ അബ്ദുൾ ഹ്മാൻ ഹാജിയുടെ  മകൻ സലിം ചാപ്പയിൽ.

 ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്റെറിൻ്റെ ഡയാലിസിസ്  ചാലഞ്ച് പദ്ധതി ഏറ്റെടുത്ത് കൊണ്ടാണ് സലീം  കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായത്   .

 ചിത്താരിയിലെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ സലീമും സഹോദരങ്ങളായ ഹനീഫ ചാപ്പയിൽ റാഷിദ് ചാപ്പയിൽ എന്നിവർ ചേർന്ന്   സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ  മിന്ന ഷരീഫിന്  ചെക്ക് കൈമാറി. ചടങ്ങിൽ  ഭാര്യ പിതാവ് അബ്ബാസ് പരയങ്ങാനം, റഷീദ് കൂളിക്കാട്, ബഷീർ ജിദ്ധ, നൗഷാദ് ചിത്താരി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments