കണ്ണൂര്‍; ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സര്‍വ്വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍നിന്ന് പുഴു. യാത്രക്കാരനാണ് ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയെന്ന് പരാതിയുമായി രംഗത്തെത്തിയത്.
വന്ദേഭാരതില്‍ വിതരണം ചെയ്ത പൊറോട്ടയില്‍നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. കണ്ണൂരില്‍നിന്ന് കാസര്‍കോട്ടേക്കു പോയ യാത്രക്കാരനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇ1 കംപാര്‍ട്‌മെന്റിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തിരുന്നത്.ട്രെയിനില്‍നിന്നു ലഭിച്ച പൊറോട്ടയില്‍നിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരന്‍ കാസര്‍കോട് എത്തിയ ഉടനെയാണ് പരാതി നല്‍കിയത്. പൊറോട്ടയില്‍ പുഴുവിരിക്കുന്നതായി യാത്രക്കാരന്‍ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടിനാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി പരാതി പാലക്കാട് റെയില്‍വേ ഡിവിഷന് കൈമാറി.
0 Comments