ബുധനാഴ്‌ച, മേയ് 03, 2023


കാഞ്ഞങ്ങാട്: അലാമിപ്പള്ളി ബസ് സ്റ്റാന്റ് പൊതു പരിപാടികൾക്ക് വിട്ട് നൽകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ  അലാമി പള്ളി ബസ് സ്റ്റാന്റിൽ ധർണ്ണ നടത്തി. ധർണ്ണ മുനിസിപൽ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുറസാഖ് തായിലക്കണ്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.കെ ബാബു സ്വാഗതം പറഞ്ഞു. കൗൺസിലർ കെ.കെ ജാഫർ അധ്യക്ഷത വഹിച്ചു. ധർണ്ണയിൽ യു.ഡി.എഫ് കൗൺസിലർമാരായ അഷറഫ് ബാവാനര്‍, ടി.മുഹമ്മദ് കുഞ്ഞി, സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന്‍,  ടി.കെ സുമയ്യ, സി.എച്ച്.സുബൈദ,  വി.വി.ശോഭ ആസ്മ മാങ്കൂ ല്‍, അനീസ ഹംസ , ഹസീന റസാഖ്, റസിയ ഗഫൂര്‍, ആയിശ അഷറഫ്, എന്നിവർ നേതൃത്വം നൽകി.

ടി അന്തുമാൻ, എൻ.എ ഉമ്മർ, സി.എച്ച് ഖാസിം, സിദീഖ് ഞാണിക്കടവ്, നദീർ കൊത്തിക്കാൽ , ഇർഷാദ് ആവിയിൽ എന്നിവർ പ്രസംഗിച്ചു.




0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ