കെ ആർ എം യുഅംഗങ്ങൾ ഇനി ഇൻഷൂറൻസ് പരിരക്ഷയിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രഖ്യാപനം നടത്തി

LATEST UPDATES

6/recent/ticker-posts

കെ ആർ എം യുഅംഗങ്ങൾ ഇനി ഇൻഷൂറൻസ് പരിരക്ഷയിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രഖ്യാപനം നടത്തി

 



കാഞ്ഞങ്ങാട്‌: ഏറെ വെല്ലുവിളികൾ നേരിട്ട് മാധ്യമ പ്രവർത്തനം നടത്തുന്ന കേരളാ റിപ്പോർട്ടേഴ്‌സ്‌ ആന്റ്‌ മീഡിയാ പേഴ്‌സൺസ് യൂണിയൻ(കെ ആർ എം യു)  അംഗങ്ങൾക്കായി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ്‌ പദ്ധതിയുടെ ജില്ലാ തല പ്രഖ്യാപനവും അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും മന്ത്രി അഹമ്മദ്‌ ദേവർകോവിൽ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ

എന്റെ കേരളം പ്രദർശന നഗരി പവലിയനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ ടികെ നാരായണൻ അധ്യക്ഷത വഹിച്ചു. സി.എച്ച്‌.കുഞ്ഞമ്പു എംഎൽഎ, നഗരസഭ മുൻ ചെയർമാൻ വി.വി.രമേശൻ, ഐ എൻ എൽ ജില്ലാ പ്രസിഡന്റ്‌ എം.ഹമീദ്‌ ഹാജി, കെ ആർ എം യു സംസ്ഥാന വൈസ്

പ്രസിഡന്റ്‌ ഉറുമീസ്‌ തൃക്കരിപ്പൂർ, ജില്ലാ ട്രഷറർ ബാബുകോട്ടപ്പാറ, 

മുതിർന്ന  മാധ്യമ പ്രവർത്തകൻ ടി.മുഹമ്മദ്‌ അസ്ലം, യൂണിയൻ  കാഞ്ഞങ്ങാട്‌ മേഖല സെക്രട്ടറി അനിൽ പുല്ലുർ,  ജില്ലാ കമ്മറ്റിയംഗം കെ.ജയരാജൻ, ആസിഫ് മൈതാനി, രഹനാസ് മടിക്കൈ, പ്രകാശൻ മാണിയാട്ട്, ശ്രീകാന്ത് ഇളമ്പച്ചി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments