ആത്മാവിന്റെയും മണ്ണിന്റെയും സംഗീതം ഹൃദയത്തിൽ അലിയിച്ച് കാഞ്ഞങ്ങാട്ട് സൂഫി സംഗീത സദസ്

LATEST UPDATES

6/recent/ticker-posts

ആത്മാവിന്റെയും മണ്ണിന്റെയും സംഗീതം ഹൃദയത്തിൽ അലിയിച്ച് കാഞ്ഞങ്ങാട്ട് സൂഫി സംഗീത സദസ്



കാഞ്ഞങ്ങാട്: സൂഫി സംഗീതാലാപനത്തിന്റെ ആത്മീയാനുഭവവും ആലാപനചാരുതയും സന്നിവേശിപ്പിച്ച് എന്റെ കേരളം മേളയിലെ സൂഫി സംഗീത സദസ്.  തനത് സൂഫി കാവ്യാലാപനം കൊണ്ട് സവിശേഷ ശ്രദ്ധ നേടിയ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരാണ് ആലാമിപ്പള്ളിയിലെ എന്റെ കേരളം മേളയുടെ വേദിയെ സൂഫി സംഗീത മാധുരിയിൽ അലിയിപ്പിച്ചത്.  പ്രണയാനുഭവങ്ങൾ സംഗീതത്തിൽ അലിയിച്ച് സംഗീതത്തിന്റെ അലകളിൽ ലയിപ്പിച്ച് കാണികളിലേക്ക് പകർന്നു നൽകി സമീർ ബിൻസിയും ഇമാം മജ്ബൂറും സംഘവും. സ്നേഹ മൈത്രിയുടെ നിദർശനങ്ങളായ ഇവരുടെ സൂഫി സംഗീതത്തിൽ നാരായണ ഗുരു, ഗുരു നിത്യചൈതന്യയതി തുടങ്ങിയവരുടെ യോഗത്മകശീലുകൾ,  ഖുർആൻ, ബൈബിൾ, ഉപനിഷദ് വാക്യങ്ങൾ എന്നിവ കണ്ണി ചേർത്ത് നടത്തിയ ആലാപനം സൂഫി സംഗീത പരിചിത വഴികളിൽ നിന്നുള്ള മാറി നടത്തമായി. ഇബ്നു അറബി, മൻസൂർ ഹല്ലാജ്, അബ്ദുൽ യാ ഖാദിർ ജീലാനി, റാബിഅ ബസരിയ്യ, ഉമർ ഖാദി തുടങ്ങിയവരുടെ അറബി കാവ്യങ്ങൾ, ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി തുടങ്ങിയവരുടെ പേർഷ്യൻ കാവ്യങ്ങൾ, ഖാജാ മീർ ദർദ്, ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകൾ, ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ എന്നിവ വേദിയിൽ പെയ്തിറങ്ങി. മുഖ്യ ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർക്ക് പുറമെ  മിഥുലേഷ് ചോലക്കൽ, അക്ബർ ഗ്രീൻ,  അസ്‌ലം തിരൂർ, സുധാമണി, സുഹൈൽ,  ഷബീർ തിരൂർ എന്നിവർ പിന്നണിയിൽ അണിനിരന്നു.

Post a Comment

0 Comments