പ്രവാസി വ്യവസായിയുടെ ദുരൂഹ മരണം: മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കർമസമിതി നിവേദനം നൽകി

LATEST UPDATES

6/recent/ticker-posts

പ്രവാസി വ്യവസായിയുടെ ദുരൂഹ മരണം: മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും കർമസമിതി നിവേദനം നൽകി

 പള്ളിക്കര : പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണം ദ്രുതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ രൂപീകരിച്ച കർമസമിതി കഴിഞ്ഞ ദിവസം ഗഫൂർ ഹാജിയുടെ വീട് സന്ദർശിച്ച ജില്ലയുടെ ചുമതലക്കാരനായ മന്ത്രി അഹമ്മദ് ദേവർക്കോവിലിനും കാസർഗോഡ് പാർട്ടി പരിപാടിക്കെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിവേദനം നൽകി. ജില്ലാ കളക്ടർക്കും, ജില്ലാ പോലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു. അന്വേഷണത്തിൽ നേരിട്ട് ഇടപെടുമെന്നും, ഫോറൻസിക്ക് റിപ്പോർട്ട് ഏറ്റവും വേഗത്തിൽ ലഭിക്കുന്നതിന് നിർദ്ദേശം നൽകുമെന്നും കർമസമിതി ഭാരവാഹികളോട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.


കഴിഞ്ഞ ഏപ്രിൽ 28 നാണ് പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി വിളിച്ചു ചേർത്ത നാട്ടുകാരുടെ യോഗത്തിലാണ്  സർവ്വകക്ഷി കർമസമിതി രൂപീകരിച്ചത്. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നു.


നിവേദനസംഘത്തിൽ കർമസമിതി ചെയർമാൻ അസൈനാർ ആമു ഹാജി, ജന. കൺവീനർ സുകുമാരൻ പൂച്ചക്കാട്, ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി, ട്രഷറർ ബി.കെ.ബഷീർ, വൈസ് ചെയർമാൻ കപ്പണ അബൂബക്കർ എന്നിവരാണുണ്ടായത്.


    ഏപ്രിൽ 14 ന് പുലർച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി. ഗഫൂർ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും 595 പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments